ന്യൂഡല്‍ഹി: സംസ്ഥാനത്തെ അഞ്ച് ജില്ലകളെ നക്സല്‍ ബാധിത ജില്ലകളായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് കേരളം. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളെ നക്സല്‍ ബാധിത ജില്ലകളായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
സുരക്ഷ കാര്യങ്ങള്‍ക്കുള്ള ചിലവ് വകയിരുത്തുന്ന പദ്ധതികള്‍ക്കായി ഈ ജില്ലകളെ നക്സല്‍ ബാധിത പ്രദേശങ്ങളായി കണക്കാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം. കേരളം അഞ്ച് ജില്ലകളെ നക്സല്‍ ബാധിത ജില്ലകളായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹിര്‍ ആണ് രാജ്യസഭയില്‍ വ്യക്തമാക്കിയത്. വിപി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Post Your Comments