KeralaLatest NewsNews

കോടതി മുറിയില്‍ ദിലീപും പള്‍സര്‍ സുനിയും നേര്‍ക്കു നേര്‍, പിന്നീട് സംഭവിച്ചത്‌

കൊച്ചി: കേരളത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോള്‍ ചരിത്രത്തിലെ ആദ്യത്തെ ബലാല്‍സംഗ ക്വട്ടേഷന്‍ എന്നാണ് കേസ് അറിയപ്പെടുന്നത്. വിചാരണയ്ക്കിടെ നടന്‍ ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും കണ്ടുമുട്ടുമ്പോള്‍ എന്താവും സംഭവിക്കുക എന്നതായിരുന്നു ഏവരുടെയും ആകാംക്ഷ.

85 ദിവസം ദിലീപ് ജയിലില്‍ കഴിയാന്‍ കാരണം സുനി നല്‍കിയ മൊഴികളായിരുന്നു. എന്നാല്‍ ഏവരും പ്രതീക്ഷിച്ച പോലെ നാടകീയ രംഗങ്ങളൊന്നും തന്നെ കോടതിയില്‍ ഉണ്ടായില്ല. ദിലീപും പള്‍സര്‍ സുനിയും മുഖാമുഖം നോക്കിയില്ല. ആത്മവിശ്വാസം നിറഞ്ഞ മുഖത്തോടെയാണ് ദിലീപ് നടപടി ക്രമങ്ങളെ നേരിട്ടത്. കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ കയറിയ ദിലീപ് നിരന്നു നിന്ന പത്തു പ്രതികളുടെ കൂട്ടത്തില്‍ ഒമ്പതാമനായി വലത്തേ അറ്റത്ത് നിന്നു.

also read: നടി ആക്രമിക്കപ്പെട്ട കേസ്; മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റപത്രം കൈപറ്റി

പ്രതിക്കൂട്ടിന് പിന്നില്‍ ദിലീപിന് തൊട്ടുപിന്നില്‍ സഹോദരന്‍ അനൂപും ഉണ്ടായിരുന്നു. മറ്റൊരു പ്രതിയായ ചാര്‍ളിയായിരുന്നു ദിലീപിന് സമീപം നിന്നിരുന്നത്. നിരയുടെ ഇടത്തേ അറ്റത്ത് മുഖ്യപ്രതി സുനിയും ഉണ്ടായിരുന്നു. ആ ഭാഗത്തേയ്ക്ക് നോക്കാതെയാണ് ദിലീപ് അരമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ നേരിട്ടത്.

 

shortlink

Post Your Comments


Back to top button