Latest NewsNewsInternationalgulf

വളര്‍ത്തു പൂച്ചയെ അകത്താക്കിയ ഭീമന്‍ പാമ്പിനെ യുവതി കീഴടക്കിയതിങ്ങനെ

ക്വീൻസ് ലാൻഡ്: ഭീമൻ പെരുമ്പാമ്പിനെ വനപാലകയായ യുവതി നിസാരമായി പിടികൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വീട്ടിലെ പൂച്ചയെ കാണാതായതോടെ വീട്ടുകാർ പൂച്ചയെ തിരക്കി ഇറങ്ങി. വീടിന് അകവും പുറവും അരിച്ചുപറക്കിയിട്ടും പൂച്ചയെ കണ്ടെത്താനായില്ല. തുടർന്നാണ് വീടിന്റെ അടിഭാഗം കൂടി തിരയാമെന്ന് വീട്ടുകാർ കരുതിയത്.

also read:ബാഗിൽ പെരുമ്പാമ്പിനെ ഒളിപ്പിച്ചയാൾ പിടിയിൽ

വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിന്റെ അടിവശത്ത് ഒരു ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തി. ഇതിനെ വയർ തടിച്ചിരിക്കുന്നതും കണ്ടു. അതോടെ പൂച്ചയെ അകത്താക്കിയ ശേഷം വിശ്രമിക്കുകയായിരുന്നുവെന്ന് മനസിലായി. തുടർന്ന് വീട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലക വീടിന്റെ അടിയിലേക്ക് കയറി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം വീട്ടുകാരെ കാണിക്കുകയും ചെയ്‌തു. ഒരു പെരുമ്പാമ്പിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് തോന്നില്ല.അത്രയേറെ ലാഖവത്തോടെയാണ് അവർ പാമ്പിനെ കൈകാര്യം ചെയ്‌തത്‌. പിടികൂടിയ ഭീമൻ പെരുമ്പാമ്പിനെ വനത്തിൽ തുറന്നുവിട്ടു.

shortlink

Post Your Comments


Back to top button