KeralaLatest NewsNews

മതം മാറിയവരുടെ രേഖ തിരുത്താന്‍ ഇനി ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

കൊച്ചി: മതം മാറിയവരുടെ രേഖ തിരുത്താന്‍ ഇനി ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സാദാരണ ഗതിയിൽ മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താല്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ്ആവശ്യമായിരുന്നു. എന്നാൽ ഇനി മുതൽ ഈ സർട്ടിഫിക്കറ്റ് വേണ്ടന്ന് ഹൈകോടതി വ്യക്തമാക്കി. സ്വയം ഒരാള്‍ മതം മാറിയെന്ന് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് മതം മാറ്റത്തിന്‍റെ ആധികാരികത സംബന്ധിച്ച്‌ സംശയമുണ്ടായാല്‍ മാത്രം പരിശോധിക്കാം. സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന സംവിധാനത്തിന് അനുസരിച്ചകരുത് ഇഷ്ടമുള്ള മതം സ്വീകരിച്ച്‌ ജീവിക്കാനുള്ള അവകാശം. മാത്രമല്ല സ്വതന്ത്യ മത വിശ്വാസത്തിന് തടസമുണ്ടാകരുതെന്നും കോടതി ഒാര്‍മ്മിപ്പിച്ചു.

read also: കൂടുതൽ മതം മാറ്റം എങ്ങോട്ടെന്ന കണക്കുമായി കോഴിക്കോട്ടെ മീഡിയ റിസർച്ച് ആന്‍ഡ് ഡവലപ്മെന്റ് ഫൗണ്ടേഷന്‍

ഏതെങ്കിലും സംഘടനകളെ മതം മാറ്റ അംഗീകാരത്തിന് ചുമതലപെടുത്തുന്നത് മതസ്വാതന്ത്യം അവര്‍ക്കനുസരിച്ചാകും. അതിനാല്‍ രേഖകളില്‍ മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിക്കുന്നവരോട് മതം മാറ്റം സംബസിച്ച സര്‍ട്ടിഫിക്കറ്റിന് നിര്‍ബസിക്കാനാവില്ല. ഉത്തരവ് വന്നത് മകനോടൊപ്പം ഇസ്ലാം മതം സ്വീകരിച്ച 68 കാരിയായ പെരിന്തല്‍ മണ്ണ സ്വദേശിനി ആയിഷ നല്‍കിയ ഹർജയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button