പത്തനംതിട്ട: ബാങ്കിലെത്തിയ അര്‍ബുദരോഗിയായ ഇടപാടുകാരനെ എസ്ബിഐ ഉദ്യോഗസ്ഥന്‍ അപമാനിച്ചതായി പരാതി. പത്തനംതിട്ട കോഴഞ്ചേരി എസ്ബിഐ ശാഖയിലെത്തിയ രാജു പുളിയിലേത്ത് എന്ന ഇടപാടുകാരനാണ് ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഈ സമയം ബാങ്കില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്‍ രാജുവിനോട് തട്ടിക്കയറുന്നതും മറ്റും വീഡിയോയിലുണ്ട്. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ആഭരണങ്ങള്‍ ലോക്കറില്‍ വെക്കാന്‍ എത്തിയപ്പോള്‍ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് കാരണം എന്നാണ് വിവരം. ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംശയം ചോദിച്ച ഇടപാടു കാരനോട് ഉദ്യോഗസ്ഥന്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഇതേ ഉദ്യോഗസ്ഥനില്‍ നിന്നും സമാന അനുഭവം ഉണ്ടായ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.
സംഭവത്തിന്റെ വീഡിയോ കാണാം;
Post Your Comments