ലക്നൗ: ഉത്തർപ്രദേശിലെ രണ്ടു ലോക്സഭാ മണ്ഡലത്തിലും ബീഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലുംഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.യുപിലെ ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്കും ഫുല്‍പുരിൽ ഉപമുഖ്യമന്ത്രി കേശവദാസ മൗര്യ രാജിവെച്ച ഒഴിവിലേക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത് .മാര്‍ച്ച് 11-നായിരുന്നു തിരഞ്ഞെടുപ്പ്.ഗൊരഖ്പുരില് 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.
Read also:അത് വ്യാജപ്രചാരണം: എ.കെ.ജി ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്നില്ലെന്ന് ഔദ്യോഗിക രേഖകള്‍
ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് മത്സരം ശക്തമായത്.ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ പോരാട്ടം.
Post Your Comments