ഷാമ്പൂ ഉപയോഗിച്ച് കഴുകി നന്നായി ടൗവ്വല് ഉപയോഗിച്ച് മുടി ഉണക്കുക. അല്പം വെളിച്ചെണ്ണ എടുത്തു മുടിയുടെ അറ്റത്തു നിന്നും പകുതി വരെ പുരട്ടുക. നിങ്ങളുടെ മുടിയെ ക്ലിപ്പ് ചെയ്ത് ഒരു ടൗവ്വലോ പ്ലാസ്റ്റിക് റാപ്പ് കൊണ്ടോ പൊതിഞ്ഞു 30 മിനിറ്റ് വയ്ക്കുക.ഷവറില്‍ പോയി കഴുകിയശേഷം രണ്ടു തവണ ഷാമ്പൂ ചെയ്തു കഴുകുക.നന്നായി കഴുകിയില്ലെങ്കില്‍ ഇത്തരം വീട്ടു വൈദ്യം പ്രയോജനപ്പെടുകയില്ല .രണ്ടു ആഴ്ചയിലൊരിക്കല്‍ ഇത് ചെയ്യുക. മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന റെഡിമെയ്ഡ് എണ്ണകള്‍ കുറച്ചു ഉപയോഗിക്കുന്നതാണ് നല്ലത്
read also: മുടി പെട്ടെന്ന് വളരാന്‍ ഈ കാച്ചെണ്ണ
ഒരു ആവകാഡോ ,ഒരു മുട്ട,കുറച്ചു ഒലിവ് എണ്ണ ഇവയുണ്ടെങ്കില്‍ നിങ്ങളുടെ മുടിയുടെ പ്രശ്നം പരിഹരിക്കാം എന്നാണ്.ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്.ആദ്യം ആവകാഡോ മുറിച്ചു അത് മുട്ടയുമായി യോജിപ്പിക്കുക.അതിലേക്ക് ഒലിവെണ്ണയും കൂടി യോജിപ്പിക്കുക.വാങ്ങുന്ന കണ്ടിഷണറെക്കാളും അല്പം കൂടി കട്ടിയുള്ള പരുവം ആയിരിക്കണം.ഇത് മുടിയില്‍ പുരട്ടി 10 -20 മിനിട്ടിനു ശേഷം ചൂട് വെള്ളത്തില്‍ കഴുകിക്കളയുക.
മോയ്സ്ചുറൈസര്‍ തേനും ഒലിവ് എണ്ണയും ചേര്‍ന്ന മിശ്രിതം മുടിയുടെ പ്രശനങ്ങള്‍ പരിഹരിക്കുന്നു.ഇത് ഉണങ്ങിയ തലയോട്ടിലെ പുരട്ടിയാല്‍ മുടിയുടെ തിളക്കം കൂടും .മൂന്ന് സ്പൂണ്‍ ഒലിവ് എണ്ണയും രണ്ടു സ്പൂണ്‍ തേനുമായി യോജിപ്പിക്കുക.ഇത് ഷാമ്പൂ ചെയ്ത മുടിയില്‍ പുരട്ടി 20 -30 മിനിറ്റ് വച്ച ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.
Post Your Comments