KeralaLatest NewsNews

ന്യൂനമര്‍ദത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തിനുള്ളലില്‍ കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. പക്ഷെ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്രന്യൂനമര്‍ദമായി കന്യാകുമാരിക്ക് തെക്ക് രൂപംകൊണ്ട ന്യൂനമര്‍ദം മാറിയിട്ടുണ്ട്. ഇതേതുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

read also: ന്യൂനമര്‍ദ്ദം അതിശക്തമായി കരയിലേയ്ക്ക് നീങ്ങുന്നു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഈ മാസം 15 വരെ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ രണ്ടര മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ തിരമാലകള്‍ ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button