ചെന്നൈ: നടി വരലക്ഷ്മി ശരത്കുമാര്‍ തീര്‍ച്ചയായും താന്‍ ഒരിക്കല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് വ്യക്തമാക്കി രംഗത്ത്. ഉടന്‍ വരുമെന്നല്ലെന്നും എന്നാൽ തീര്‍ച്ചയായും ഒരു ദിവസം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും നടി പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് സമൂഹത്തിന് നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വരാം. ഒരിക്കലും രാഷ്ട്രീയം മോശം വാക്കല്ല. അതുപോലെ അതിനായി സിനിമയില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്തി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞു.
read also: വിശാല്‍ വിവാഹിതനാകുന്നു!!
വരലക്ഷ്മി ശരത് കുമാര്‍ രാഷ്ട്രീയത്തിലേക്ക് വന്നാല്‍, സ്ത്രീ ശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കുകയെന്നും പറഞ്ഞു. ഏതൊരാള്‍ക്കും രാഷ്ട്രീയത്തിലേക്ക് വരാം. അതിൽ രജനികാന്തെന്നോ കമല്‍ഹാസനെന്നോ ഇല്ലെന്നും വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞു.
വരലക്ഷ്മി തമിഴിലെ മുന്‍നിര താരമായ ശരത് കുമാറിന്റെ മകളാണ്. നിലവില്‍ വിജയ്‌യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ശക്തി, സണ്ടക്കോഴി 2, നീയ 2 തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.
Post Your Comments