ഹെർബിൻ: വർഷങ്ങളായി ഡൈ ഉപയോഗിച്ച് നരച്ചമുടി കറുപ്പിച്ച അമ്പതുകാരിക്ക് കരൾവീക്കം. ചൈനയിലാണ് സംഭവം. കഴിഞ്ഞ പത്തുവർഷങ്ങളായി എല്ലാ മാസവും തലമുടി കറുപ്പിക്കുന്ന ഇവർക്ക് ബെഡ്റൂമിനുള്ളിലേക്കു പോയപ്പോൾ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ത്വക്കിന് മഞ്ഞനിറം ആയതോടുകൂടി ഭർത്താവ് ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
Read Also: ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ തോല്‍പ്പിച്ചു
ബിലിറുബിന്റെ അളവ് വളരെയധികം കുറഞ്ഞതായി കണ്ടെത്തിയതോടുകൂടി ഇവർക്ക് മദ്യപിക്കുന്ന ശീലമുണ്ടോ എന്നായിരുന്നു ഡോക്ടർമാരുടെ സംശയം. എന്നാൽ ഇത്തരം ശീലങ്ങളൊന്നുമില്ല എന്ന ഇവരുടെ മറുപടി ഡോക്ടർമാരെ വീണ്ടും കുഴക്കുകയായിരുന്നു. തുടർന്നാണ് ഇവർ മുടി കറുപ്പിക്കാറുണ്ടെന്നും ഇതിലെ കെമിക്കലുകളാണ് ഇവരുടെ കരൾവീക്കത്തിന് കാരണമെന്നും കണ്ടെത്തിയത്. ആരും സ്ഥിരമായി തലമുടി കറുപ്പിക്കരുതെന്നും ഈ മരുന്നുകളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുകയുണ്ടായി.
Post Your Comments