Life StyleHealth & Fitness

രാവിലെ എഴുനേല്‍ക്കുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ ചിന്തിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക !

ഓരോ ദിവസവും നമ്മള്‍ പലതും ചിന്തിച്ചുകൊണ്ടാണ് ഉണരുന്നത്. ഓരോ ദിവസവും വ്യത്യസ്ത ചിന്തകളുമായിരിക്കും നമ്മുടെ മനസില്‍ കൂടി കടന്നുപോകുന്നതും. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് നമ്മുടെ അന്നത്തെ ദിവസത്തെ തന്നെ സ്വാദീനിക്കാനുള്ള കരുത്തുണ്ടെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. എല്ലാ ദിവസവും നമ്മുടെ മനസിലൂടെ കടന്നുപോകുന്ന ചിന്തകള്‍ എന്തൊക്കെയാണെന്ന് ഒന്ന് നോക്കിയാലോ

രാവിലെ എഴുനേല്‍ക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കാറുണ്ട് അത് ചെയ്യേണ്ട ഇത് ചെയ്യേണ്ട എന്നൊക്കെ. എന്നാല്‍ അതൊക്കെ നമ്മള്‍ ചെയ്യണം. ഉദാഹരണത്തിന് രാവിലെ എഴുനേല്‍ക്കുമ്പോള്‍ മനസ്സ് അയ്യോ ഇന്നു തണുപ്പാണല്ലോ എങ്കില്‍ കുളിക്കണ്ട , എങ്കില്‍ ഉടനെ എഴുന്നേറ്റു ഞാന്‍ കുളിക്കും എന്ന് പറഞ്ഞു കുളിക്കുക. ഇന്നു തുണി വാഷ് ചെയ്യണ്ട, നാളെ ചെയ്യാം എന്നാണു പറയുന്നത് എങ്കില്‍ ഉടനെ തന്നെ പോയി ഡ്രസ്സ് അലക്കുക. എന്ത് നിങ്ങള്‍ക്ക് ഇഷ്ടമല്ലയോ അത് കഷ്ടപ്പെട്ട് ചെയ്യുക. ഇത് മന്നുടെ മനസിനെ ആ ദിവസം മുഴുവന്‍ സഎന്‍ജെറ്റിക് ആയിട്ട് നില്‍ക്കാന്‍ സഹായിക്കും.

എല്ലാ ദിവസങ്ങളിലും ഇന്നു തൊട്ടു നിങ്ങളുടെ ചിന്തയെ 30 മിനിറ്റ് കൂടുമ്പോള്‍ നിങ്ങള്‍ നിരീക്ഷിക്കുക. നെഗറ്റീവ് ചിന്തയാണോ പോസിറ്റീവ് ചിന്തയാണോ എന്ന് നോക്കുക. നെഗറ്റീവ് ചിന്ത ആണെങ്കില്‍ റീജെക്ഷന്‍ കമാന്‍ഡ് കൊടുക്കുക.”ച്ചെ” എന്നോ ”പോ” എന്നോ ”നോ ”എന്നോ മനസ്സില്‍ പറയുക. എന്നിട്ട് അവിടെ ഒരു പോസിറ്റീവ് വാക്ക് നിറക്കുക. ”ഞാന്‍ ഇപ്പോള്‍ മനസ്സിന്റെ തന്ത്രം മനസിലാക്കിയ ആള് ആണ്, ഇതെന്നെ സ്വാധീനിക്കുണ്ട്,എന്നെ പോലെ പലരും ജീവിക്കാന്‍ കൊതിക്കുന്നു, എനിക്ക് നിരവധി അനുഗ്രഹങ്ങള്‍ കിട്ടിയിട്ട് ഉണ്ട്. ഇതൊക്കെ നമ്മുടെ മനസിനേയും ശരീരത്തേയും ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ സഹായിക്കും.

ചില കാര്യങ്ങളില്‍ ഉള്ള നിങ്ങളുടെ നിലപാട് മാറ്റുക. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ചെറിയ ഒരു തലവേദന വന്നു, അപ്പോഴേ അയ്യോ എനിക്ക് എന്തോ ഭയകര എന്തോ പനി വരാന്‍ പോകുക എനിക്ക് ഇന്നു ഇനി ജോലി ഒന്നും ചെയ്യാന്‍ വയ്യ എന്നു പറയാതെ ചെറിയ ഒരു തലവേദന അല്ലേ ഉള്ളോ ഞാന്‍ കിടക്കതൊന്നും ഇല്ല അതൊക്കെ പെട്ടന്ന് മാറും എന്നു ചിന്തിക്കുക.. ചെറിയ ചെറിയ സംഭവങ്ങളെ മൈന്‍ഡ് ചെയ്യാതെ ഇരിക്കുക.

ഇതെല്ലാം നിങ്ങള്‍ ഇത്രയും ദിവസം ചെയ്യുക ആണെങ്കില്‍ നിങ്ങളുടെ തലച്ചോറിന്റെ ഭാഷ ക്രമേണ മാറാന്‍ തുടങ്ങും. നിങ്ങളുടെ തലച്ചോറില്‍ എന്ത് കാര്യം ആണെങ്കിലും അടിക്കടി ആവര്‍ത്തിച്ചാല്‍ നിങ്ങളുടെ ബ്രെയിന്‍ മാറാന്‍ തുടങ്ങും ക്രമേണ അത് നിങ്ങളുടെ സ്വഭാവം ആയിട്ട് മാറാന്‍ തുടങ്ങും. നിങ്ങള്‍ ഒരു പോസിറ്റിവ് വ്യക്തി ആയി മാറും അപ്പോള്‍ നിങ്ങളുടെ വിജയങ്ങള്‍ കണ്ട് തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button