മോസ്കോ: ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 27 ജോഡി കൈപ്പത്തികളെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി അധികൃതർ. നദീദ്വീപായ കബറോവ്സ്കില്‍ കഴിഞ്ഞ ആഴ്ച്ചയാണ് മഞ്ഞിൽ നിന്ന് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മനുഷ്യകൈപത്തികള് കണ്ടെത്തിയത്. ഇതിന് സമീപം തന്നെ മെഡിക്കല്‍ ബാന്‍ഡേജുകളും ആശുപത്രിയില്‍ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക് കൂടുകളും കണ്ടെത്തിയിരുന്നു. അജ്ഞാതമായ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് മുമ്പ് കൈപ്പത്തികള്‍ ആശുപത്രികളില്‍ മുറിച്ചുമാറ്റാറുണ്ടെന്നും ഇത്തരത്തിൽ ഉപേക്ഷിച്ചതാകാമെന്നുമായിരുന്നു അധികൃതർ ആദ്യം അറിയിച്ചത്.
Read Also: ചരിഞ്ഞ ശിവസുന്ദര്‍ എങ്ങനെ ഏവരുടേയും പ്രിയപ്പെട്ടവനായെന്ന് അറിയാം
മൃതദേഹങ്ങളില്‍ നിന്ന് മുറിച്ചുമാറ്റപ്പെടുന്ന കൈപ്പത്തികള്‍ ഫോറന്‍സിക് ലാബുകളില്‍ സൂക്ഷിക്കേണ്ടതിനു പകരം എങ്ങനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നതിന് അധികൃതർ വിശദീകരണം നൽകിയിട്ടില്ല. ശാസ്ത്രീയമായി സംസ്കരിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതാണോ എന്നും വ്യക്തതയില്ല.
Post Your Comments