Latest NewsKeralaNews

കെ-ടെറ്റ് പരീക്ഷയില്‍ ഒരു മാര്‍ക്കിന് തോല്‍വി, അധ്യാപിക ആത്മഹത്യ ചെയ്തു

ബംഗളൂരു: ബംഗളൂരുവിലെ നൈസ് റോഡിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് എംബിഎ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. തൃശൂര്‍ മുളങ്കുന്നത്ത്കാവ് ഷീലമ്മുവില്‍ വി ഗോപിനാഥ് നായരുടെയും ഷീലയുടെയും മകള്‍ ശ്രുതി ഗോപിനാഥ്(24), തിരുവനന്തപുരം വിഎസ്എസ്‌സി എയ്‌റോ ആന്‍ഡ് ഫ്‌ലൈറ്റ് ഡൈനമിക്‌സ് ഗ്രൂപ്പ് ഡയറക്ടറായ അഭയ് കുമാറിന്റെ മകള്‍ ഹര്‍ഷ ശ്രീവാസ്തവ(24), ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശിനി ആര്‍ഷിയ കുമാര്‍(24) എന്നിവരാണ് മരിച്ചത്. ചന്ദാപുര അലയന്‍സ് യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണിവര്‍.

നൈസ് റോഡില്‍ ഇലക്ട്രോണിക് സിറ്റി, ബന്നാര്‍ഘട്ട റോഡ് ടോള്‍ ബൂത്തുകള്‍ക്കിടായിലാണ് അപകടം ഉണ്ടായത്. ഡി പ്രവീണ്‍, പവിത് കോളി എന്നീ സഹപാഠികളുപം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രവീണ്‍ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞത്. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button