Latest NewsKeralaNews

ജേക്കബ് തോമസിനെ ‘ബിനാമി ദാറെന്ന്’ വിശേഷിപ്പിച്ച് കോടതി

കൊ​ച്ചി: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സിനെ ‘ബിനാമി ദാറെന്ന്’ വിശേഷിപ്പിച്ച് എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി. ജേ​ക്ക​ബ് തോ​മ​സ് ബി​നാ​മി സ്വ​ത്ത് കൈ​വ​ശം വ​ച്ചു​വെ​ന്ന ഹ​ര്‍​ജി പ​രി​ഗ​ണിക്കുകയായിരുന്നു കോടതി. ത​മി​ഴ്നാ​ട് വി​രു​ദൂ​ന​ഗ​ര്‍ ജി​ല്ല​യി​ലെ രാ​ജ​പാ​ള​യം സേ​തു​ര്‍ വി​ല്ലേ​ജി​ല്‍ വെ​ളി​പ്പെ​ടു​ത്താ​ത്ത 50 ഏ​ക്ക​ര്‍ സ്വ​ത്ത് ജേ​ക്ക​ബ് തോ​മ​സ് കൈ​വ​ശം വെച്ചു എന്നാരോപിച്ച് എ​റ​ണാ​കു​ളം സ്വ​ദേ​ശി ടി.​ആ​ര്‍. വാ​സു​ദേ​വ​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Read Also: പൂച്ചകളെ ശരിയായ രീതിയില്‍ പരിപാലിച്ചില്ല : യു.എ.ഇയില്‍ അറബ് വനിതയെ നാടുകടത്തിjaa

ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കമ്പനി ഡയറക്ടറാകാൻ നിയമം അനുവദിക്കാതിരിക്കെയാണ് ഇ​സ്ര അ​ഗ്രോ ടെ​ക് എ​ന്ന ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍ എ​ന്ന നി​ല​യി​ലാ​ണ് ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് ബി​നാ​മി ഇ​ട​പാ​ടാ​ണെന്നാണ് കോടതി നിരീക്ഷിച്ചത്. അതേസമയം സ്വ​കാ​ര്യ ഹ​ര്‍​ജി​യി​ല്‍ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button