കൊച്ചി: ഡിജിപി ജേക്കബ് തോമസിനെ ‘ബിനാമി ദാറെന്ന്’ വിശേഷിപ്പിച്ച് എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി സ്വത്ത് കൈവശം വച്ചുവെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തമിഴ്നാട് വിരുദൂനഗര്‍ ജില്ലയിലെ രാജപാളയം സേതുര്‍ വില്ലേജില്‍ വെളിപ്പെടുത്താത്ത 50 ഏക്കര്‍ സ്വത്ത് ജേക്കബ് തോമസ് കൈവശം വെച്ചു എന്നാരോപിച്ച് എറണാകുളം സ്വദേശി ടി.ആര്. വാസുദേവനാണ് ഹര്‍ജി നല്‍കിയത്.
Read Also: പൂച്ചകളെ ശരിയായ രീതിയില്‍ പരിപാലിച്ചില്ല : യു.എ.ഇയില്‍ അറബ് വനിതയെ നാടുകടത്തിjaa
ഐപിഎസ് ഉദ്യോഗസ്ഥന് കമ്പനി ഡയറക്ടറാകാൻ നിയമം അനുവദിക്കാതിരിക്കെയാണ് ഇസ്ര അഗ്രോ ടെക് എന്ന കന്പനിയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് ജേക്കബ് തോമസിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ബിനാമി ഇടപാടാണെന്നാണ് കോടതി നിരീക്ഷിച്ചത്. അതേസമയം സ്വകാര്യ ഹര്‍ജിയില്‍ ജേക്കബ് തോമസിനെതിരേ കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Post Your Comments