തിരുവനന്തപുരം: 29 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണ എത്തുന്നു എന്ന അറിയിപ്പിനെത്തുടർന്ന് വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി.വെളിച്ചെണ്ണയിൽ മായം കലർത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി.
Read also:ആകാശവാണിക്കും അപ്പുറം ആര്‍എസ്എസ്, ഇന്ത്യയുടെ 95 ശതമാനം ഭൂപ്രദേശത്തും
കൂടുതലായും വിലകുറഞ്ഞ മറ്റ് ഭക്ഷ്യ എണ്ണ കലര്‍ത്തിയാണ് വെളിച്ചെണ്ണ എന്ന രീതിയിൽ വിൽപ്പന നടത്തുന്നത്.ഇത്തരത്തില്‍ വില്പന നടത്തിയവര്‍ക്കെതിരെ 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി കേസുകള്‍ വന്ന 29 ബ്രാന്‍ഡുകളെയാണ് നിരോധിച്ചത്. തമിഴ് നാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത വെളിച്ചെണ്ണകളാണ് വ്യജമായി കണ്ടെത്തിയിരിക്കുന്നത്.ഒപ്പം ഗ്രാമീണമേഖലകളിലാണ് ഇവ കൂടുതലായും വിറ്റഴിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കേര പ്ലസ്, ഗ്രീന്‍ കേരള, കേര എ വണ്‍, കേര സൂപ്പര്‍, കേര ഡ്രോപ്സ്, കേര നന്മ, ബ്ലേസ്, പുലരി, കോക്കോ ശുദ്ധം, കൊപ്ര നാട്, കോക്കനട്ട് നാട്, കേരശ്രീ, കേരതീരം, പവന്, കല്പ്പ ഡ്രോപ്സ് കോക്കനട്ട് ഓയില്‍, ഓണം കോക്കനട്ട് ഓയില്‍, അമൃത പുവര്‍ കോക്കനട്ട് ഓയില്‍, കേരള കോക്കോപ്രഷ് പ്യുവര്‍ കോക്കനട്ട് ഓയില്‍, എ-വണ്‍ സുപ്രീം അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കേര ടേസ്റ്റി ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, ടി.സി നാദാപുരം കോക്കനട്ട് ഓയില്‍, നട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍, കൊക്കോപാര്ക്ക് കോക്കനട്ട് ഓയില്‍, കല്പക (രാഖ്) ഫില്‍റ്റേര്‍ഡ് പ്യുവര്‍ കോക്കനട്ട് ഓയില്‍, പരിശുദ്ധി പ്യുവര്‍ കോക്കനട്ട് ഓയില്‍ റോസ്റ്റഡ് ആന്‍ഡ് മൈക്രോ ഫില്‍റ്റേര്‍ഡ്, നാരിയല്‍ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കോക്കോ ഫിന നാച്യുറല്‍ കോക്കനട്ട് ഓയില്‍, പ്രീമിയം ക്വാളിറ്റി എ.ആര് പ്യുവര്‍ കോക്കനട്ട് ഓയില്‍ 100 ശതമാനം നാച്യുറല്‍, കോക്കനട്ട് ടെസ്റ്റാ ഓയില്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്.
Post Your Comments