KeralaLatest NewsNews

ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണണത്തില്‍ അഡ്വ. ജയശങ്കറിന് ചോദിക്കാനുള്ളത്

കോഴിക്കോട്: കപ്യാര്‍ കുത്തി കൊലപ്പെടുത്തിയ മലയാറ്റൂര്‍ വികാരി സേവ്യര്‍ തേലക്കാടിനെ കുറിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘മലയാറ്റൂര്‍- ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ കറുത്ത കൈകള്‍ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണമെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏതു നിലയ്ക്കും, അന്വേഷണം കപ്യാര്‍ ജോണിയില്‍ ആരംഭിച്ചു ജോണിയില്‍ തന്നെ അവസാനിക്കേണ്ടതല്ല. കാതുളളവര്‍ കേള്‍ക്കട്ടെ. എന്നാണ് ജയശങ്കര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കപ്യാരുടെ കുത്തേറ്റു മരിച്ച മലയാറ്റൂർ പളളി വികാരി ഫാ സേവ്യർ തേലക്കാടിനെ കുറിച്ചാണ് ഈ കുറിപ്പ്.

വളരെ സത്യസന്ധനും നിർഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കർദിനാൾ മാർ വർക്കി വിതയത്തിൽ, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂർ പളളിയിലേക്ക് അയച്ചത്.

കോടിക്കണക്കിന് രൂപ വന്നു മറിയുന്നയിടമാണ് മലയാറ്റൂർ പളളി. വരുമാനം വീതിക്കുന്നതു സംബന്ധിച്ച് ഇടവകയും അതിരൂപതയും തമ്മിൽ തർക്കവും വക്കാണവും നിലനിന്നിരുന്നു. തേലക്കാട്ടച്ചൻ വികാരിയായി വന്നതോടെ വരുമാനം കുറഞ്ഞുപോയ ഒരു വിഭാഗം, പ്രതികാര നിർവഹണത്തിനു കപ്യാരെ കരുവാക്കിയതാണോ?

അനിയന്ത്രിതമായ പാറപൊട്ടിക്കൽ മലയാറ്റൂർ മലയുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുന്നു.മലയാറ്റൂർ- ഇല്ലിത്തോട് മേഖലയിൽ ജാതി, മത, പാർട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നിൽ പാറമട ലോബിയുടെ കറുത്ത കൈകൾ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണം.

ഏതു നിലയ്ക്കും, അന്വേഷണം കപ്യാർ ജോണിയിൽ ആരംഭിച്ചു ജോണിയിൽ തന്നെ അവസാനിക്കേണ്ടതല്ല. കാതുളളവർ കേൾക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button