Latest NewsNewsGulf

യു.എ.ഇയില്‍ വാട്‌സ് ആപ്പ് കോളും വീഡിയോകോളും

ദുബായ് : വാട്‌സ് ആപ്പ് കോളും വീഡിയോ കോളും യു.എ.ഇയില്‍ ചില സമയത്ത് പ്രവര്‍ത്തിക്കുന്നു. യു.എ.ഇ പൗരന്‍മാരാണ് ഇക്കാര്യം യു.എ.ഇയിലെ മുഖ്യധാരാ മാധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞത്.

പലരും വാട്‌സ് ആപ്പ് കോളും വീഡിയോ കോളും വഴി ബന്ധുക്കളേയും സുഹൃത്തുക്കളേയും ബന്ധപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. വൈഫൈയും മൊബൈല്‍ ഡാറ്റയും വഴിയാണ് വാട്‌സ് ആപ്പ് കോളുകള്‍ ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. കുറച്ചു സമയം മാത്രമാണ് വാട്‌സ് ആപ്പ് കോളുകള്‍ ആക്ടീവ് ആയതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തി.

അതേസമയം, വാട്‌സ് ആപ്പ് കോളുകളും വീഡിയോ കോളുകളും ആദ്യമായല്ല ആക്ടീവ് ആയതെന്നും ഇതിന് മുമ്പ് 2017 ജൂണില്‍ ഇത്തരത്തില്‍ പലര്‍ക്കും കോളുകള്‍ ലഭിച്ചിരുന്നുവെന്നും യു.എ.ഇ പൗരന്‍മാര്‍ പറഞ്ഞു.

എന്നാല്‍ രാജ്യത്ത് ഇന്റര്‍നെറ്റ് പ്രോട്ടോകോളില്‍ വന്ന ചില മാറ്റങ്ങളെ തുടര്‍ന്നാണ് യു.എ.ഇയില്‍ ചില സമയങ്ങളില്‍ വാട്‌സ് ആപ്പ് ലഭ്യമായതെന്നായിരുന്നു യു.എ.ഇ ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ വിശദീകരണം. ഇന്റര്‍നെറ്റ് പ്രോട്ടോകോളില്‍ ഇതു വരെ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും ടെലികോം അതോറിറ്റി വിശദീകരിച്ചു.

2017ല്‍ യു.എ.ഇയില്‍ സ്‌കൈപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യു.എ.ഇയില്‍ നിന്നുള്ള ടെലികോം കമ്പനിയായ ഇത്തിസലാത്ത് ലൈസന്‍സ് ഇല്ലാത്ത voip കോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button