Latest NewsNewsInternational

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കളെ ഫ്രീ സെക്സിന് ക്ഷണിച്ച കൗമാരക്കാരിയ്ക്ക് സംഭവിച്ചത്

ബീജിംഗ്•സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കളെ ലൈംഗിക ബന്ധത്തിന് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച കൗമാരക്കാരി ഒടുവില്‍ അകത്തായി. 19 കാരിയായ ഖ്യാജിന്‍ യെയെ എന്ന പെണ്‍കുട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ യുവാക്കളെ ക്ഷണിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വൈബോയിലും വീ ചാറ്റിലും, അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് യുവതി ആളുകളെ സെക്‌സിനായി ക്ഷണിച്ചത്. ബിക്കിനി അണിഞ്ഞാണ് പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ താമസിക്കുന്ന ഹോട്ടലിന്റെയും മുറിയുടെയും വിവരങ്ങളും ഫോണ്‍ നമ്പറും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.

വീഡിയോ വൈറല്‍ ആയതോടെ നിരവധി പേരാണ് യുവതിയെ തേടി ഹോട്ടലില്‍ എത്തിയത്. നൂറു കണക്കിന് പേര്‍ ഹോട്ടലിലെ ഫോണ്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിച്ചു. ശല്യമായി മാറിയതോടെ ഹോട്ടല്‍ അധികൃതര്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

3,000 ത്തോളം പേര്‍ യുവതിയെ അന്വേഷിച്ച് ദക്ഷിണ ചൈനീസ് നഗരമായ സന്യയിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ എത്തിയെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Hotel-Roomഅതിനിടെ, യുവതി മറ്റൊരു വീഡിയോയുമായി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു.

ഹോട്ടല്‍ ഉടമകളുടെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യഭിചാര കുറ്റമാണ് യുവതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹോട്ടലില്‍ എത്തി രണ്ട് മണിക്കൂറിനുള്ളിലായിരുന്നു യുവതിയുടെ പോസ്റ്റ്. യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത് ഓടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button