കുഞ്ഞുങ്ങളുടെ ലോകം ഒരു അത്ഭുത കാഴ്ച തന്നെയാണ്. അവരുടെ കുട്ടികുറുമ്പുകളും ശാഠ്യവുമെല്ലാം ഇഴ ചേര്‍ന്നു കിടക്കുന്ന ഒരു അവസ്ഥ. എന്നാല്‍ ഈ കട്ടിക്കുറുമ്പുകള്‍ കാണുന്നവര്‍ക്ക് കുസൃതി, കുറുമ്പ്, വളര്‍ത്തുദോഷം എന്നിങ്ങനെ പലവിധ ന്യായീകരണങ്ങള്‍ നല്‍കാം എങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊന്നുമല്ല ഒരു ഹൈപ്പര്‍ ആക്റ്റീവ് കിഡിന്റെ അവസ്ഥ. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഒരുപക്ഷെ ഈ അവസ്ഥ കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ മകന്റെ അല്ലെങ്കില്‍ മകളുടെ ഹൈപ്പര്‍ ആക്റ്റീവ് സ്വഭാവം മൂലം സമ്മര്‍ദ്ധത്തില്‍ ആകുന്നത് പലപ്പോഴും മാതാപിതാക്കളാണ് .
എന്തുകൊണ്ട് എന്റെ കുട്ടി മറ്റു കുട്ടികളെ പോലെ പെരുമാറുന്നില്ല, പഠിക്കുന്നില്ല, അടങ്ങി ഇരിക്കുന്നില്ല, അച്ചടക്കം കാണിക്കുന്നില്ല എന്നിങ്ങനെ ഹൈപ്പര്‍ ആക്റ്റിവ് കുട്ടികളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വിഷമതകള്‍ നിരവധിയാണ്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയാണ് തങ്ങളുടെ കുട്ടിയെ ഹൈപ്പര്‍ ആക്റ്റീവ് ആക്കുന്നത് എന്ന് മാതാപിതാക്കള്‍ മനസിലാക്കിയാല്‍ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ. ഇത്തരത്തിലുള്ള കുട്ടികളെ മെരുക്കിയെടുക്കാന്‍ താഴെപ്പായുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. നിങ്ങളുടെ കുട്ടി ഹൈപ്പര്‍ ആക്റ്റിവ് ആണ് എന്ന് അംഗീകരിക്കുക
ഭൂരിപക്ഷം മാതാപിതാക്കളും ഇക്കാര്യം മറന്നു പോകുന്നതാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണം. ഹൈപ്പര്‍ ആക്റ്റീവ് ആണ് എന്നത് കുട്ടികളെ മാറ്റി നിര്‍ത്താനുള്ള കാരണമല്ല. മറ്റ് ഏതൊരു കുട്ടിയേയും പോലെ തന്നെയാണവന്‍ എന്ന് മാതാപിതാക്കള്‍ മനസിലാക്കുക. അടുത്ത ബന്ധുക്കളോടും അധ്യാപകരോടും ഇക്കാര്യം പറഞ്ഞു വയ്ക്കുന്നതും ഗുണകരമായിരിക്കും
2. അവന്‍ ചെയ്യുന്നതെല്ലാം മോശം കാര്യങ്ങള്‍ അല്ല
ഹൈപ്പര്‍ ആക്റ്റീവ് ആയ കുട്ടികളുടെ ഭാഗത്തു നിന്നും പലവിധത്തിലുള്ള തെറ്റുകളും കുറവുകളും വന്നേക്കാം, എന്നാല്‍ തെറ്റുകള്‍ മാത്രമാണ് അവന്‍ ചെയ്യൂ എന്ന മുന്‍ധാരണ വേണ്ട. അവനെ സ്വസ്ഥമായി കാര്യങ്ങള്‍ ചെയ്യുന്നതിന് അനുവദിക്കുക. അവന്‍ സ്വന്തം ആശയങ്ങള്‍ വെളിപ്പെടുത്തട്ടെ. ഒന്നിനെ പറ്റിയും മുന്‍ധാരണകള്‍ വേണ്ട.
3. മെഡിക്കേഷന്‍ മികച്ച ഫലം നല്‍കും
കുട്ടികളെ മെഡിക്കേഷനുമായി ബന്ധിപ്പിക്കുന്നതില്‍ ചില മാതാപിതാക്കള്‍ വിമുഖത കാണിക്കാറുണ്ട്. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കില്ല എന്നാണു അവരുടെ ധാരണ. എന്നാല്‍ ഇതില്‍ ഒട്ടും യാഥാര്‍ഥ്യമില്ല. അച്ചടക്കമില്ലാത്ത ജീവിത ശൈലിക്ക് മാറ്റം വരുത്തുന്നതിനായി മെഡിക്കേഷന്‍ ഒരു പരിധിവരെ സഹായിക്കും.
4. അനാവശ്യമായ ശിക്ഷകള്‍ വേണ്ട
തങ്ങളുടെ കുട്ടി ഹൈപ്പര്‍ ആക്റ്റിവ് ആണ് എന്ന് മനസിലാക്കിയാല്‍, അവര്‍ ചെയ്യുന്ന ഓരോ കാര്യത്തിനും ശിക്ഷിക്കാതിരിക്കുക. മാതാപിതാക്കള്‍ എന്ന നിലയില്‍ അവരെ മനസിലാക്കുക. ശിക്ഷിക്കുന്നത് കൊണ്ട് ഗുണത്തേക്കാള്‍ ഏറെ ദോഷം മാത്രമേ ഉണ്ടാകൂ. ചില മാതാപിതാക്കള്‍ മറ്റുള്ളരുടെ മുന്നില്‍ വച്ച് ഇത്തരം കുട്ടികളെ ശിക്ഷിക്കുന്നതായി കാണാറുണ്ട് ഇത് വിപരീതഫലം ഉണ്ടാക്കും എന്ന് ഓര്‍ക്കുക.
5. കുട്ടികള്‍ക്ക് വേണ്ടി മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക
ജനശ്രദ്ധ കിട്ടുന്നതിനായി കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് കൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ കുറ്റിയില്‍ നിന്നും മാനസികമായി അകലുന്നു എന്നത് മാത്രമാണ് അതിന്റെ അര്‍ത്ഥം. ഇല്ലാത്തപക്ഷം അവന്റെ കഴിവ്കേടുകളെ പറ്റി നിങ്ങള്‍ക്ക് നല്ല ബോധ്യം ഉണ്ടായിരിക്കും
Post Your Comments