തൃശൂര്‍: പൊതുവെ സ്വരകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് വലിയ തുകയുടെ ബാല്ലുകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ വ്യത്യസ്തമാവുകയാണ് തൃശൂര്‍ പല്ലിശ്ശേരി ശാന്തി ഭവന്‍ പാലിയേറ്റീവ് ആശുപത്രി. കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് തൃശൂര്‍ പല്ലിശ്ശേരി ശാന്തി ഭവനില്‍ കാശിനെ പേടിക്കാതെ ചികിത്സ തേടാം. ചികിത്സ കഴിഞ്ഞ് മടങ്ങുന്ന രോഗികള്‍ക്ക് ഇവിടെ നിന്ന് ബില്ല് നല്‍കില്ല. കാശും ആവശ്യപ്പെടില്ല.
ചികിത്സ, ഭക്ഷണം, താമസം, നഴ്‌സുമാരുടെയും ഡോക്ടറിന്റെയും സേവനം എന്നിവ ഇവിടെ സൗജന്യമാണ്. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള അഭയ പാലയീറ്റേവ് കെയറിനാണ് ആശുപ്രതിയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതല. കേന്ദ്രീകൃത ഓക്സജിന്‍ സംവിധാനം,സി ടി സ്‌കാന്‍,ഡയാലിസിസ് സെന്റര്‍, ആധുനിക ലാബ് തുടങ്ങിയവുടെ സേവനവും സൗജന്യമായി ലഭിക്കും
കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. രോഗികളുടെ ആവശ്യമനുസരിച്ച് വീടുകളിലെത്തി ചികിത്സ നല്‍കുന്ന പദ്ധതിയും ആശുപത്രിയിലുണ്ട്. ആളുകള്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവ് കണ്ടെത്തുന്നത്.
Post Your Comments