Latest NewsNewsIndia

യുവതിയെ അപമാനിക്കാൻ ശ്രമം: ഒടുവിൽ നാട്ടുകാർ കൈവെച്ചു

 

ജയ്പൂര്‍: യുവതിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ മൂന്ന് പേർ പിന്തുടരുകയായിരുന്നു. ഇവരിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി തൊട്ടടുത്തുള്ള മാർക്കറ്റിൽ എത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു.

also read:പീ​ഡ​നാ​രോ​പ​ണം നേ​രി​ട്ട ന​ട​നെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

തുടർന്ന് മൂന്നു പേരിൽ രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർക്ക് പിടികൂടാനായി. യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നാട്ടുകാരുടെ ആക്രമണത്തെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button