പറയുന്നതിനല്ല പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച് ടാറ്റ മോട്ടോഴ്സ്. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ എച്ച് 5 എക്‌സ് എസ്.യു.വി, 45എക്‌സ് പ്രീമിയം സെഡാന്‍ അവതരിപ്പിച്ചുകൊണ്ട് ലോകത്തെ അമ്പരപ്പിച്ചതിനു പിന്നാലെ ജനീവ മോട്ടോർ ഷോയിൽ ഇ- വിഷന്‍ ഇലക്ട്രിക് സെഡാന്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ച് താരമായിരിക്കുകയാണ് നമ്മുടെ സ്വന്തം ടാറ്റ.
വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ടാറ്റയുടെ ഒമേഗ പ്ലാറ്റ്ഫോമിൽ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോഗോ ഒഴിച്ച് പതിവ് ടാറ്റ വാഹങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനായ കാറിനെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനെന്നു വിശേഷിപ്പിക്കാം.
45 എക്‌സ് കണ്‍സെപ്റ്റിനോട് ചെറിയ സാമ്യമുണ്ടെങ്കിലും രൂപഭംഗി ലക്ഷ്വറി കാറുകളോട് കിടപിടിക്കും. ഫോര്‍ ഡോര്‍ കണ്‍സെപ്റ്റില്‍ നേര്‍ത്ത എല്‍ഇഡി ഹെഡ് ലൈറ്റ്, ബംബറില്‍ ഒഴുകി നടക്കുന്ന വിധത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഇതിന് മുകളിലായി ടാറ്റ ലോഗോ എന്നിവ മുൻ ഭാഗം കൂടുതൽ ഭംഗിയാക്കുന്നു. 21 ഇഞ്ച് അലോയ് വീലുകള്‍, ഫ്ളഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ചെത്തി മിനുക്കിയ മിററുകള്‍ എന്നിങ്ങനെ നീളുന്നതാണ് ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിന്റെ മറ്റു പ്രത്യേകതകൾ.
ഇനി വാഹനത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ ത്രീ സ്പോക്ക് സ്റ്റീയറിങ് വീൽ,നീളമേറിയ ഡിസ്പ്ലേ ഡാഷ്ബോര്‍ഡ്, ബീജ് ലെതര്‍ അപ്പോള്‍സ്ട്ട്‌റി, ഡാഷ്ബോര്‍ഡിലും ഡോര്‍ ഹാന്‍ഡിലും വുഡണ്‍ ട്രിം പീസുകള്‍ എന്നിവ നല്‍കി വാഹനത്തിന്റെ അകത്തളം കൂടുതൽ ആഡംബരമാക്കിയിരിക്കുന്നു. റിയര്‍ സീറ്റുകളും ഇലക്ട്രിക്കായി അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യവും നല്കിയിട്ടുണ്ട്. എന്നാൽ ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിലുള്ള ഇലക്ട്രിക് മോട്ടോര്‍ സംബന്ധിച്ച വിവരങ്ങള്‍ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments