Latest NewsNewsIndia

ലോകത്തിലെ ഏറ്റവും മികച്ച സേവനം നല്‍കുന്നത് ഈ ഇന്ത്യന്‍ വിമാനത്താവളം

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച സേവനം നല്‍കുന്ന വിമാനത്താവളമായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയിലെ വിമാനത്താവളമാണ്. 2017ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വളിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ എയര്‍പോര്‍ട്ടാണ്.

എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലാണ് (എസിഐ) അവാര്‍ഡ് പ്രഖ്യാപിച്ചത്. 176 രാജ്യങ്ങളില്‍ നിന്ന് 1,953 വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണനില്‍ അംഗങ്ങളാണ്. ഇവയില്‍ നിന്നും ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയിലൂടെയായിരുന്നു ഛത്രപതി ശിവാജി മഹാരാജ എയര്‍പോര്‍ട്ട് ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനു വേണ്ടി 34 സൂചകള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

also read: വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ കയറിയ യാത്രക്കാരൻ അര മണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല; ഒടുവിൽ സംഭവിച്ചത്

വിമാനത്താവളങ്ങളിലെ സേവനങ്ങള്‍, ചെക്ക്-ഇന്‍, സെക്യൂരിറ്റി സ്‌ക്രീനിംഗ്, റെസ്റ്റ്റൂംസ്, സ്റ്റോറുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു അനുയോജ്യമായ ഘടകങ്ങളാണ് സര്‍വേയില്‍ സൂചകങ്ങളായി ഉപയോഗിച്ചത്.

 

shortlink

Post Your Comments


Back to top button