Latest NewsNewsInternational

എയര്‍ ഹോസ്റ്റസിനോട് ലൈംഗികമായി പെരുമാറിയ പ്രവാസിക്ക് തടവ് ശിക്ഷ

ദുബായ്: കുടിവെള്ളം വിതരണം ചെയ്യുന്നതിനിടെ എയര്‍ ഹോസ്റ്റസായ യുവതിയെ ലൈംഗികമായി അപമാനിച്ച പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ചു. മൂന്ന് മാസം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് ശേഷം യുവാവിന്‍റെ സ്വന്തം രാജ്യമായ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കും.

2017 ഡിസംബര്‍ 17നാണ് സംഭവത്തില്‍ പോലീസിന് പരാതി ലഭിക്കുന്നത്. കുടിവെള്ളം എത്തിക്കുന്ന പാക്കിസ്ഥാന്‍ യുവാവ് തന്നെ ലാംഗികമായി അപമാനിച്ചുവെന്ന് കൊസ്റ്റ റിക്ക യുവതി പരാതിപ്പെടുകയായിരുന്നു. വെള്ളവുമായി അടുക്കളയിലെത്തിയ അയാള്‍‍ തന്‍റെ ശരീരത്തില്‍ അനുമതിയില്ലാതെ സ്പര്‍ശിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ ഭര്‍ത്താവ് ബിസിനസ് മീറ്റിംഗിനായി ഒാസ്ട്രേലിയയില്‍ പോയപ്പോഴായിരുന്നു സംഭവം. ഗര്‍ഭിണിയായിരുന്ന തനിക്ക് വെള്ളത്തിന്‍റെ ബോട്ടില്‍ ഉയര്‍ത്തുവാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ഒന്ന് എടുത്ത് വയ്ക്കണമെന്നും യുവതി പറഞ്ഞു. ഇത് പ്രാകാരം യുവാവ് ബോട്ടിലുമായി അടുക്കളയില്‍ എത്തിയ ശേഷം യുവതിയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button