സേലം: വിവാഹം അംഗീകരിച്ച് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ തന്റെ ആഗ്രഹങ്ങൾ വ്യക്തമാക്കി ഹാദിയ. ഭര്‍ത്താവ് ഷഫീന്‍ ജഹാനുമായി നാട്ടില്‍ പുതിയ ജീവിതം തുടങ്ങാന്‍ കാത്തിരിക്കുകയാണ് ഹാദിയ. ഭര്‍ത്താവിനെ അച്ഛനും അമ്മയും മരുമകനായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാദിയ പറഞ്ഞു. മാതാപിതാക്കൾക്കും ഷെഫിൻ ജഹാനുമൊപ്പം ജീവിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ഹാദിയ പറഞ്ഞു.
ഹോമിയോപ്പതിയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം ജീവിതത്തിലേക്ക് കടക്കാനാണ് ഹദിയയുടെ ആഗ്രഹം. തങ്ങളുടെ വിവാഹം നിയമപരമായി സുപ്രീംകോടതി അംഗീകരിച്ചെന്ന് ഡല്‍ഹിയില്‍ നിന്നും ഷഹീന്‍ജഹാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ താന്‍ വികാരാധീനയായിപ്പോയി. കേസ് ജയിച്ചത് ഷഹീന്‍ ജഹാനെയും ഏറെ സന്തോഷിപ്പിച്ചു. ഹാദിയയായി മാറിയ അഖിലയുമായുള്ള തന്റെ വിവാഹം തടഞ്ഞുകൊണ്ട് കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേയാണ് ഷഹീന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ എത്തിയത്.
പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണ് ഷഫീന്‍ ജഹാനെ താൻ വിവാഹം കഴിച്ചതെന്നായിരുന്നു ഹാദിയ കോടതിയിൽ പറഞ്ഞത്.നിലവില്‍ കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷഫീനൊപ്പം കേരളത്തില്‍ തന്നെ കഴിയുക എന്നതിനപ്പുറത്ത് ഒരു ഭാവികാര്യത്തെ കുറിച്ചും ഹദിയ സ്വപ്നം കാണുന്നില്ല. ഹാദിയയ്ക്ക് മാതാപിതാക്കളോട് ഒറ്റ അപേക്ഷയെയുള്ളൂ ഷഫീന്‍ ജഹാനെ മരുമകനായി അംഗീകരിക്കണം. പഠനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിച്ചുപോകുന്നത് കാത്തിരിക്കുകയാണ് ഹാദിയ.
Post Your Comments