കണ്ണൂര്‍•കണ്ണൂര്‍ തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ത്ത ബി.ജെ.പി പ്രവര്ത്തകന് പിടിയില്‍.പരിയാരം ഇരിങ്ങല്‍ വയത്തൂര് പള്ളിക്കുന്നില്‍ പി. ദിനേശനാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഗാന്ധിയുടെ കണ്ണടയും പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയും ഇയാള്‍ നശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ആക്രമണത്തിന് ശേഷം ഇയാള്‍ ഗാന്ധി പ്രതിമയുടെ മുഖത്ത് അടിക്കുകയും പിന്നീട് സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുകയായിരുന്നു. പുലര്‍ച്ചെ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്‍പാണ് ഇയാള്‍ എത്തി പ്രതിമ തകര്‍ത്തത്. 2005ല്‍ ഉമ്മന്‍ ചാണ്ടി അനാച്ഛാദനം ചെയ്ത പ്രതിമയാണ് പ്രതി തകര്‍ത്തത്.
Post Your Comments