കണ്ണൂര്‍•ബി.ജെ.പിയില്‍ ചേരാന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ക്ഷണം തനിക്ക് ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ വെളിപ്പെടുത്തല്‍. ദേശീയ അധ്യഷന്‍ അമിത് ഷായുമായും തമിഴ്നാട് അധ്യക്ഷന്‍ എച്ച്.രാജയുമായി കൂടിക്കാഴ്ച നടത്താനാണ് ക്ഷണം ലഭിച്ചത്. ദേശീയ അധ്യഷന്‍ അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചയ്ക്കാണ് ക്ഷണിച്ചത്. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സ്വാധീനം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ബി.ജെ.പിയില്‍ എത്തിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പയറ്റുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ഈ തന്ത്രം ബി.ജെ.പി വിജയകരമായി പരീക്ഷിച്ചു. ഇതേതന്ത്രം കേരളത്തിലും പരീക്ഷിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Post Your Comments