Latest NewsNewsIndia

കപ്പലിന് തീപിടിച്ചു; നാല് ഇന്ത്യന്‍ തൊഴിലാളികളെ കാണാനില്ല

മുംബൈ: അറബി കടലില്‍ ലക്ഷദ്വീപ് തീരത്ത് മെയേഴ്‌സ്‌ക് ഹോനം കണ്ടയിനര്‍ കപ്പലിന് തീപിടിച്ച് നാല് മലയാളികളെ കാണാനില്ല. കപ്പലില്‍ നിന്നും കാണാതായ നാല് ഇന്ത്യന്‍ തൊഴിലാളികളെ കണ്ടെത്താന്‍ ഇന്‍ഡ്യന്‍ നാവിക സേനയുടെ ബോയിംഗ് P8i തിരച്ചില്‍ ആരംഭിച്ചു.

Also Read : ഇന്ത്യൻ വിമാനവാഹിനി കപ്പലിന് അമേരിക്കയുടെ വൈദ്യുതകാന്തിക സംവിധാനം

ഇന്‍ഡ്യ (13) ഫിലിപ്പൈന്‍സ് (9), റുമാനിയ (1) സൌത്ത് ആഫ്രിക്ക (1), തായിലാന്‍ഡ് (2), യു കെ (1) എന്നിങ്ങനെയാണ് കപ്പലിലുണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം. തൊഴിലാളികളില്‍ 23 പേരെ മറ്റൊരു വാണിജ്യ കപ്പല്‍ രക്ഷപ്പെടുത്തി. തീപിടിക്കുമ്പോള്‍ ലക്ഷ ദ്വീപിലെ അഗത്തി ഐലന്‍ഡില്‍ നിന്നും 340 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു കപ്പല്‍.

7,860 കണ്ടയിനറുമായി സിംഗപ്പൂരില്‍ നിന്നും സൂയസിലേക്ക് പോവുകയായിരുന്ന 330 മീറ്റര്‍ നീളമുള്ള കപ്പല്‍ ഇന്നലെ രാത്രി 8.50 ഓടെയാണ് തീ പിടിച്ചത്. അഗ്‌നിബാധയെ തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന 27 തൊഴിലാളികള്‍ കടലിലേക്ക് എടുത്തു ചാടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button