ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയാനെ പലർക്കും അറിയുകയുള്ളു. എന്നാൽ അത്തരം വസ്തുക്കൾകൊണ്ട് ഭംഗിയുള്ള പല സാധനങ്ങളും നിർമ്മിക്കാമെന്ന് എത്രപേർക്കറിയാം.ഇങ്ങനെ നിർമിച്ചെടുക്കുന്ന ഭംഗിയുള്ള ഫർണിച്ചറുകളെ പരിചയപ്പെടാം.
പൊട്ടിയ ചായ പത്രങ്ങള്‍ കൊണ്ടും കുടിച്ചു വറ്റിച്ച ബീയര്‍ കുപ്പികള്‍ കൊണ്ടും അതിമനോഹരമായി വീടിനെ അലങ്കരിക്കാം.ബിയർ കുപ്പികളിൽ ചെറിയ കയർ ചുറ്റി മൂന്നാലു കുപ്പികൾ തമ്മിൽ കെട്ടിയിട്ട് വീടിന്റെ ഒരുമൂലയിൽ തൂക്കിയിട്ടാൽ പ്രത്യേക ഭംഗിയാണ്.
ടയറുകളിൽ പഞ്ഞി നിറച്ച് മനോഹരമയ പുറം കവറുകളും നല്കിയാല് വീടിന്റെ പിന്നാമ്പുറത്തു ഇടാന്‍ പറ്റിയ ഇരിപ്പിടങ്ങള്‍ ആയി.ഉപേക്ഷിക്കപ്പെട്ട ടയർ ശേഖരിക്കുകയാണ് ആദ്യപടി. ഇത് കഴുകി വൃത്തിയാക്കി പൂർണമായും അണുവിമുക്തമാക്കിയ ശേഷമാണ് ഉപയോഗിക്കേ ണ്ടത്. തുണിനിർമാണ ഫാക്ടറികളിൽ നിന്നുളള അവശിഷ്ടങ്ങളിൽ നിന്നാണ് ടയറിൽ ചുറ്റാനുളള വർണനൂലുകൾ നിർമിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികളും മറ്റും റീസൈക്കിൾ ചെയ്ത് നിർമിക്കുന്ന ചരടും ഫർണിച്ചർ നിര്‍മാണത്തിന് ഉപയോഗിക്കും. മുളയാണ് മറ്റൊരു ചേരുവ.മുളകൊണ്ട് ഇരിപ്പിടങ്ങളും ചെറിയ മേശകളും നിർമിച്ചെടുക്കാം.കൂടാതെ മനോഹരമായ ഫ്ലവർ വേഴ്സും മുളകൊണ്ട് നിർമിക്കാം.
പൊട്ടിയ ബാത്ത് ടബ്ബും പഴകി ദ്രവിച്ച ബോട്ടും കൊണ്ട് സോഫയുണ്ടാക്കം എന്നും ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് മനസിലാകും. ഈ ചിത്രങ്ങള്‍ കണ്ടു നോക്കിയിട്ട് നിങ്ങളുടെ വീട്ടിലെ പാഴ്വസ്തുക്കള് കൊണ്ട് വീടലങ്കരിക്കാന്‍ പറ്റിയ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു നോക്കൂ.
Post Your Comments