ന്യൂഡല്‍ഹി: ലെനിന്റെ പ്രതിമ തകർത്തതിൽ പ്രതികരണവുമായി റഷ്യന്‍ എംബസി. ലെനിന്‍ പ്രതിമ തകര്‍ക്കുന്നത് റഷ്യയില്‍ സാധാരണ സംഭവമാണെന്നും ഒരു സ്ഥലത്ത് പ്രതിമ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അവിടെ താമസിക്കുന്ന ജനങ്ങള്‍ക്കാണെന്നും എംബസി പ്രതിനിധി റോമന്‍ ചുക്കോവ് വ്യക്തമാക്കി.
Read Also: വിജയ്മല്യയുടെ 600 കോടി ആഡംബര നൗക പിടിച്ചെടുത്തു
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യയില്‍ ലെനിന്റെ പ്രതിമകള്‍ തകര്‍ക്കുന്നത് സർവ്വസാധാരണമാണ്. പ്രതിമ തകര്‍ത്ത സംഭവം ഇന്ത്യ-റഷ്യ ബന്ധത്തെ ഒരു രീതിയിലും ബാധിക്കില്ലെന്നും ജനവികാരം മാനിക്കുന്നുവെന്നും റോമന്‍ ചുക്കോവ് പറയുകയുണ്ടായി.
Post Your Comments