Latest NewsNewsIndia

ലോകായുക്ത ജഡ്ജിയെ ഓഫിസില്‍ കയറി കുത്തി : നില ഗുരുതരം

ബംഗളൂരു : കര്‍ണാടകയിലെ ലോകായുക്ത ചീഫ് ജസ്റ്റിസ് പി വിശ്വനാഥ ഷെട്ടിയെ ബംഗളൂരുവിലെ ലോകായുക്ത ഓഫീസില്‍ കയറി കുത്തിപരുക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തുംകുരു സ്വദേശി തേജസ് ശര്‍മയെ പൊലീസ് പിടികൂടി. നിരവധി കുത്തുകളേറ്റ ജഡ്ജി ഗുരുതര പരുക്കുകളോടെ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. തേജസ് ശര്‍മ എന്ന പരാതിക്കാരനാണ് കുത്തിയത്.

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം അക്രമത്തിന്റെ കാരണം വ്യക്തമല്ല.ലോകായുക്ത ജഡ്ജിക്ക് നേരെ ബംഗളൂരുവില്‍ അക്രമം ഉണ്ടായെന്നും അക്രമിയെ കസ്റ്റഡിയിലെടുത്തുവെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button