Latest NewsNewsBusiness

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് വന്‍പിച്ച ഓഫര്‍ : മൂന്ന് ലക്ഷം  വരെ വില കിഴിവ്

ന്യൂയോര്‍ക്ക് : കസ്റ്റംസ് ഡ്യൂട്ടിയിലെ ഇളവിന്റെ ആനുകൂല്യം പരിഗണിച്ച് ഇന്ത്യയില്‍ ബൈക്കുകളുടെ വില കുറയ്ക്കാന്‍ യു എസ് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍ തീരുമാനിച്ചു. ‘ടൂറിങ്’, ‘സി വി ഒ’ മോഡലുകളുടെ വിലയില്‍ 2.62 – 3.73 ലക്ഷം രൂപ കുറയ്ക്കാനാണു ഹാര്‍ലി ഡേവിഡ്‌സന്‍ ഇന്ത്യയുടെ തീരുമാനം.

വിദേശത്തു നിര്‍മിച്ച് ഇറക്കുമതി വഴി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ബൈക്കുകളുടെ കസ്റ്റംസ് തീരുവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്(സി ബി ഇ സി) അടുത്തയിടെ കുറച്ചിരുന്നു. 800 സി സിയിലേറെ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ 25 ശതമാനവും 800 സി സിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ളവയുടെ തീരുവയില്‍ 10 ശതമാനവും ഇളവാണ് സി ബി ഇ സി അനുവദിച്ചത്.

പുതിയ നിരക്ക് പ്രാബല്യത്തിലെത്തിയതോടെ ‘റോഡ് കിങ്ങി’ന്റെ വില 28.37 ലക്ഷം രൂപയില്‍ നിന്ന് 24.99 ലക്ഷം രൂപയായി; 3.38 ലക്ഷം രൂപയുടെ കുറവ്. 33.50 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ‘സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷലി’ന്റെ വില 29.99 ലക്ഷം രൂപയായി കുറഞ്ഞു. ‘റോഡ് ഗ്ലൈഡ് സ്‌പെഷലി’ന്റെ വിലക്കിഴിവ് 2.62 ലക്ഷം രൂപയാണ്; മുമ്പ് 35.61 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ബൈക്ക് ഇപ്പോള്‍ 32.99 ലക്ഷം രൂപയ്ക്കു ലഭിക്കും. നേരത്തെ 53.72 ലക്ഷം രൂപ വില മതിച്ചിരുന്ന ‘സി വി ഒ ലിമിറ്റഡ്’ ഇപ്പോള്‍ 49.99 ലക്ഷം രൂപയ്ക്കു ലഭ്യമാണ്. ഇത്രയും മോഡലുകളാണു ഹാര്‍ലി ഡേവിഡ്‌സന്‍ വിദേശത്തു നിര്‍മിച്ച് ഇറക്കുമതി വഴി ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്.

കസ്റ്റംസ് ഡ്യൂട്ടി കുറച്ച സാഹചര്യത്തില്‍ ഹോണ്ടയും ഏപ്രിലിയയും യമഹയും സുസുക്കിയും എം വി അഗസ്റ്റയും ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളും മോട്ടോ ഗൂസിയുമൊക്കെ വൈകാതെ വിലക്കിഴിവ് പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ഈ കമ്പനികളുടെ മോഡല്‍ ശ്രേണിയിലും വിദേശത്തു നിര്‍മിച്ച് ഇറക്കുമതി വഴി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന മോട്ടോര്‍ സൈക്കിളുകളുണ്ട്.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button