ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാൻഡ് എന്ന ഫാമിൽ നിന്നാണ് അസാധാരണമായ വലുപ്പത്തിലുള്ള മുട്ട ലഭിച്ചത്. മുട്ടയുടെ വലുപ്പം കണ്ട് ഫാം ജീവനക്കാർ ഞെട്ടി. മുട്ടക്കുള്ളിൽ എന്താണെന്നറിയാനായി പൊട്ടിച്ചപ്പോൾ മുട്ടയ്ക്കകത്ത് മറ്റൊരു മുട്ട. ജീവനക്കാർ തന്നെയാണ് ഈ കാഴ്ചകൾ പകർത്തി ദൃശ്യങ്ങൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
also read:ഹൃദയാഘാതം; ഒമാനില്‍ പ്രവാസി മലയാളി മരിച്ചു
ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്. എന്നാല്‍ അതിന്റെ മൂന്നിരട്ടി വരുന്നതാണ് ഫാമില്‍ നിന്ന് ലഭിച്ചത്. സ്‌റ്റോക്ക്മാന്‍ എന്ന ഫാം ഹൗസിന്റെ ഉടമസ്ഥന്‍ മുട്ട ലഭിച്ച ഉടന്‍ ജീവനക്കാരെ മുഴുവന്‍ വിളിച്ചുകൂട്ടുകയും മുട്ട പൊട്ടിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വലിയ മുട്ടക്കകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. വലിയ മുട്ടക്കകത്ത് നാല് മഞ്ഞക്കരു ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ് പൊട്ടിച്ചതെന്ന് ഇവര്‍ പറയുന്നു.
Post Your Comments