അഗര്‍ത്തല: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ സേപെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 300 കോടി രൂപ അനുവദിച്ചു. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ബ്ലോക്കില്‍ 170 കിടക്കകളാണുള്ളത്. പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷ യോജനയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ് 120 കോടിയും ശാസ്ത്ര സാങ്കേതിക വകുപ്പ് 110 കോടിയുമാണ് പദ്ധതിക്കായി അനുവദിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസിലുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം തന്നെയാണ് പുതിയ ബ്ലോക്കും നിര്‍മ്മിക്കുക. ഇതിനായി 83 സെന്റ് സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എട്ട് തീവ്രപരിചരണ വിഭാഗം, എട്ട് ഓപ്പറേഷന്‍ തിയേറ്ററുകള്‍, അത്യാധുനിക ലാബുകള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും.
തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കും മറ്റും മുന്‍പ് രോഗികളെ പരിചരിക്കാനുള്ള സ്റ്റെപ് ഡൗണ്‍ ഐസിയുകളും 40 പേ വാര്‍ഡുകളും നിര്‍മ്മിക്കുന്നുണ്ട്. കേന്ദ്ര മരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല.
Post Your Comments