Life StyleHealth & Fitness

ആപ്പിള്‍ സിഡര്‍ വിനഗര്‍ യൂറിക് ആസിഡിനും പരിഹാരമാകുന്നു

യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയർന്നാൽ ശരീരത്തിന്‌ വളരെ അപകടകരമാണ്‌. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ ചിലപ്പോള്‍ വാതത്തിനു കാരണമായേക്കാം. അതിനാല്‍ ഇതിന്റെ അളവ്‌ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌.ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.

യൂറിക് ആസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല് , വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ ഗൗട്ട് ആർത്രൈറ്റിസിനും ഇത് കാരണമാകും.ശരീരത്തിൽ അധികമായുള്ള യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതൽ 24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന അതികഠിനമായ വേദന ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. കൂടാതെ നീര്‍ക്കെട്ടും വിരല്‍ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവുന്നു.

Read also: മരണശേഷം ചെയ്യുന്ന ബോഡി എംബാമിംഗ് എന്താണെന്ന് അറിയാം

അമിത മദ്യപാനം ഉണ്ടെങ്കില്‍ ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരാം. ജനിതക തകരാറ്‌ മൂലവും ഇങ്ങനെ സംഭവിക്കാം. പൊണ്ണത്തിടി, പ്യൂരിന്‍ ധാരാളം അടങ്ങിയ ഭക്ഷണം, വൃക്കയുടെ തകരാറ്‌ എന്നിവ ശരീരത്തില്‍ യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടാന്‍ കാരണമാകും

അപ്പിള്‍ സിഡര്‍ വിനഗര്‍

എന്നാൽ ചില പൊടിക്കൈകൾ ഉപയോഗിച്ച് യൂറിക് ആസിഡ് നിയന്ത്രിക്കാം. യൂറിക് ആസിഡ് നിയന്ത്രിക്കാൻ പ്രധാനമായും ഉപയോഗിക്കാവുന്ന ഒന്നാണ് അപ്പിള്‍ സിഡര്‍ വിനഗര്‍. പ്രകൃതിദത്തമായ ഡിടോക്സിഫയര്‍ ആണ് ഇത് . ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്തു ദിവസവും രണ്ടുവട്ടമെങ്കിലും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഫൈബര്‍ നിറഞ്ഞ ഭക്ഷണം

fiber food

ഫൈബര്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിലൂടെ യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ നിയന്ത്രിക്കാമെന്ന്‌ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്‌. ഫൈബര്‍ ഏറെ അടങ്ങിയിട്ടുള്ള ഓട്‌സ്‌, ചീര, ബ്രോക്കോളി എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

ചെറി കഴിക്കാം

cherry

ചെറി കഴിക്കുക വാതങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പ്രതി-ജ്വലന ഗുണങ്ങള്‍ ഉള്ള ചെറിക്ക്‌ കഴിയും. അതിനാല്‍ ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം 10-40 ചെറികള്‍ വരെ കഴിക്കുന്നത്‌ നല്ലതാണ്‌. എല്ലാം കൂടി ഒരുമിച്ച്‌ കഴിക്കരുത്‌. ഇത്‌ മറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കും.

വിറ്റാമിന്‍ സി

orange

വിറ്റാമിന്‍ സി ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്റെ ഭാഗമായി 500 മില്ലിഗ്രാമിനടുത്ത്‌ വിറ്റാമിന്‍ സി ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. ഉത്‌പാദിപ്പിക്കപെടുന്ന യൂറിക്‌ ആസിഡ്‌ മൂത്രത്തിലൂടെ പുറത്ത്‌ പോകുന്നതിന്‌ ഇത്‌ സഹായിക്കും. ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ സിയും ഉള്‍പ്പെടുത്തുക.ഇതിനോടൊപ്പം ധാരാളം വെള്ളവും കുടിക്കുന്നത് യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാൻ എളുപ്പമാർഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button