Latest NewsKeralaNews

സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാര്‍ട്ടി :  ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തകന്‍ വായുജിത്ത്

തിരുവനന്തപുരം: ത്രിപുരയിലെ വന്‍തോല്‍വിയെ തുടര്‍ന്ന് ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാര്‍ട്ടിയാണെന്ന് നിരീക്ഷിക്കുന്നു മാധ്യമപ്രവര്‍ത്തകനായ വായുജിത്ത്.ഒരാളെ വെട്ടിക്കൊന്നതിന് ശേഷം അയാള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത അവഹേളനവും വ്യക്തിഹത്യയും നടത്തുന്ന മറ്റൊരു പ്രസ്ഥാനമില്ല. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതു കൊണ്ടാണ് കേരളീയര്‍ സിപിഎമ്മിനെ ശരിയായി മനസ്സിലാക്കാത്തത് . പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിച്ചാല്‍ അത് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്നും വായുജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഇനി കാര്യത്തിലേക്ക് വരാം ..

രാഷ്ട്രീയ എതിരാളികളോട് പത്തുപൈസയുടെ മാന്യതയോ മര്യാദയോ കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം . ഏതൊരു പ്രദേശത്തായാലും ശക്തി കൈവരിക്കുന്നതു വരെ ഉന്നതമായ ജനാധിപത്യ ബോധത്തെപ്പറ്റിയൊക്കെ വാ തോരാതെ സംസാരിക്കുകയും സമഗ്രാധിപത്യം കൈവന്നാല്‍ എതിര്‍ ശബ്ദങ്ങളെ നിര്‍ദാക്ഷിണ്യം ഇല്ലാതാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണത്.

ഇതെല്ലാം ചെയ്തതിനു ശേഷം ഉളുപ്പില്ലാതെ ജനങ്ങളുടെ പേരിലിട്ട് വെര്‍ബല്‍ ഡയേറിയയും നടത്തിക്കളയും . ഒരാളെ വെട്ടിക്കൊന്നതിനു ശേഷം അയാള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത അവഹേളനവും വ്യക്തിഹത്യയും നടത്തുന്ന മറ്റൊരു പ്രസ്ഥാനമില്ല . അതില്‍ സാധാരണ അണികള്‍ തൊട്ടു ബുദ്ധിജീവികളെന്ന് നടിക്കുന്ന മൈല്‍ഗുണന്മാര്‍ വരെ പങ്കെടുക്കുകയും ചെയ്യും.

ലോകത്ത് കാപട്യവും ഇരട്ടത്താപ്പും പ്രധാന ആയുധങ്ങളായി സ്വീകരിച്ചിട്ടുള്ള മറ്റൊരു പാര്‍ട്ടി ഉണ്ടോയെന്ന് സംശയമാണ് .എന്ന് സമഗ്രാധിപത്യം കൈവരുന്നോ അന്ന് ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും ഇല്ലാതാക്കാനും തിരുത്താനും ശ്രമിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രത്യേകിച്ച് ഇന്ത്യയിലെ സിപിഎമ്മും .

ഒരു മനുഷ്യനെ വെട്ടിക്കൊന്നതിനു ശേഷം അതിന്റെ ഒരു വര്‍ഷം തികയുമ്പോള്‍ കൊല്ലപ്പെട്ട സ്ഥലത്ത് നായ്ക്കുട്ടികളെ വെട്ടി കെട്ടിത്തൂക്കുന്ന മറ്റൊരു പ്രസ്ഥാനം ഈ ലോകത്തുണ്ടോ ?തിരഞ്ഞെടുപ്പില്‍ നിന്നതിനു ഒരാളെ അടിച്ചു കയ്യും കാലും ഒടിച്ചതിനു ശേഷം ദേഹം മുഴുവന്‍ പ്‌ളാസ്റ്ററുമായി കിടക്കുന്നയാളെ അവഹേളിച്ച് തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തില്‍ മിമിക്രി കാണിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ ?

ഒരു സ്ത്രീയുടെ ഭര്‍ത്താവിനെ വെട്ടി തുണ്ടം തുണ്ടമാക്കിയതിനു ശേഷം തിരഞ്ഞെടുപ്പിനു നിന്നതിനു അവരെ മോശമായി അനുകരിച്ച് അവഹേളിച്ച വേറെ ഏതു പ്രസ്ഥാനമാണുള്ളത് ?

സോഷ്യല്‍ മീഡിയയിലായാല്‍ തന്നെ രാഷ്ട്രീയ എതിരാളികളേ പറ്റുമെങ്കില്‍ ശാരീരികമായി തന്നെ ഇല്ലായ്മ ചെയ്യണമെന്നും സോഷ്യലി ബോയ്‌കോട്ടു ചെയ്യണമെന്നും ആക്രോശിക്കുന്ന അണികളും സൈബര്‍ ഫ്രോഡുകളും മറ്റേതു സംഘടനയിലാണുള്ളത് ?

നല്ല ഭീകരനും ചീത്ത ഭീകരനുമില്ല ഭീകരനേയുള്ളൂ എന്ന് പറയുന്നതു പോലെ നല്ല കമ്യൂണിസ്റ്റും ചീത്ത കമ്യൂണിസ്റ്റുമില്ല .. കമ്യൂണിസ്റ്റേ ഉള്ളൂ.. ഇനി ഏതെങ്കിലും ഒരാള്‍ നല്ലവനാണെങ്കില്‍ അതയാളുടെ വ്യക്തിപരമായ നന്മയാണ് .. പ്രത്യയശാസ്ത്രത്തിന്റേതല്ല ..കാരണം ഇത്രയും മനുഷ്യവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ മറ്റൊരു പ്രത്യയശാസ്ത്രമില്ല തന്നെ ..

അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതു കൊണ്ടാണ് കേരളീയര്‍ സിപിഎമ്മിനെ ശരിയായി മനസ്സിലാക്കാത്തത് . പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിച്ചാല്‍ അത് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും .ഐസിസിനേയും അല്‍-ക്വായ്ദയേയുമൊക്കെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റും . പക്ഷേ പഞ്ചാരപ്പാത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ഈ കൊടും വിഷത്തെ മനസ്സിലാക്കാന്‍ കാലങ്ങളെടുക്കും .ബംഗാളിലെ ജനങ്ങള്‍ അതിനു മുപ്പത്തഞ്ച് വര്‍ഷമെടുത്തു . ത്രിപുരക്കാര്‍ ഇരുപത്തഞ്ചും ..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button