Latest NewsNewsGulf

അനധികൃത ഇ-കൊമേഴ്സ് സൈറ്റുകള്‍ യു.എ.ഇ മന്ത്രാലയം അടച്ചുപൂട്ടി

ദുബായ് : അനധികൃത ഇ-കൊമേഴ്‌സ് സൈറ്റുകള്‍ യു.എ.ഇ മന്ത്രാലയം അടച്ചുപൂട്ടി.

ലൈസന്‍സ് ഇല്ലാതെ സോഷ്യല്‍മീഡിയ വഴി പ്രവര്‍ത്തിക്കുന്നതും ധനമന്ത്രാലയത്തിന്റേയോ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടേയോ അംഗീകാരമില്ലാത്ത ഇ-കൊമേഴ്‌സ് സെന്ററുകളാണ് അടച്ചുപൂട്ടുന്നത്.

ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടാതെ ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കന്നതിന്റെ ഭാഗമായാണ് അനധികൃത ഇ-കൊമേഴ്‌സ് സെന്ററുകള്‍ അടച്ചുപൂട്ടുന്നതെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ഹാഷിം അല്‍ നുയാമി പറഞ്ഞു. ഇത്തരം കൊമേഴ്‌സ് സെന്ററുകളില്‍ നിന്ന് ഉപഭോക്താക്കള്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപഭോക്താക്കള്‍ ആവശ്യത്തിന് സംരക്ഷണമില്ലാത്തതിനാല്‍ അനധികൃത സ്ഥാപനങ്ങളില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ തട്ടിപ്പില്‍ പെടാതെ സൂക്ഷിക്കണമെന്നും അല്‍-നുയാമി മുന്നറിയിപ്പ് നല്‍കി.

മാത്രമല്ല ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ അമിത തുക ഈടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത ഇ-കൊമേഴ്‌സ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ മന്ത്രാലയം തീരുമാനിച്ചതെന്നും അല്‍-നുയാമി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button