Latest NewsNewsInternational

കാലാവധി തീര്‍ന്ന വാക്‌സിന്‍ കുത്തിവെച്ചു: മൂന്നു കുട്ടികള്‍ മരിച്ചു

കറാച്ചി: കാലാവധി തീര്‍ന്ന വാക്‌സിന്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് മൂന്നു കുട്ടികള്‍ മരിച്ചു. പാക്കിസ്ഥാനിലെ സിന്ധിലെ നവാബ്ഷായിലാണ് അഞ്ചാംപനിക്കുള്ള പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചതിനെ തുടര്‍ന്നു മൂന്നു കുട്ടികള്‍ മരിച്ചത്. കൂടാതെ അഞ്ച് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Also Read : അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം; വാക്‌സിന്‍ യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ലാല്‍

കുട്ടികള്‍ക്ക് കാലാവധി തീര്‍ന്ന വാക്‌സിന്‍ കുത്തിവച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഡോക്ടറുടെ നിഗമനം. എന്നാല്‍ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു. സംഭവത്തില്‍ പ്രവിശ്യാ ആരോഗ്യമന്ത്രി ഡോ.സിക്കന്ദര്‍ മന്ദ്രോ അന്വേഷണത്തിന് ഉത്തരവിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button