ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ് പുതിയ വഴിത്തിരിവില്‍. കാർത്തിയുടെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ കാര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനു കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. 2006 ജനുവരി 16 മുതല്‍ 2009 സെപ്റ്റംബര്‍ 23 വരെ അഞ്ചുതവണയായിട്ടാണു പണം കൈമാറിയത്.
കേന്ദ്രത്തില്‍ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്ന വ്യക്തിക്കാണ് കാര്‍ത്തി പണം നല്‍കിയതെന്നു പറഞ്ഞ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. കാര്‍ത്തിയുടെ ചെന്നൈയിലുള്ള റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡില്‍ (ആര്‍ബിഎസ്) നിന്നാണ് പണം കൈമാറിയത്.മുതിര്‍ന്ന നേതാവിനെ വിളിച്ചുവരുത്തുന്നതടക്കുമുള്ള കാര്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് പരിഗണിക്കുന്നുണ്ട്.
കാര്‍ത്തിയുടെ ആര്‍ബിഎസിലെ 397990 എന്ന അക്കൗണ്ടില്‍നിന്നാണ് പണം രാഷ്ട്രീയ നേതാവിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. ഈ ഇടപാടുകളില്‍ സംശയിക്കേണ്ടതുണ്ടെന്നാണ് ഇഡിയുടെ നിഗമനം.ഐ.എന്‍. എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തന്നെ സി.ബി.ഐ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്നായിരന്നു കാര്‍ത്തി ചിദംബരത്തിന്റെ ആരോപണം. ഇതിനിടെയാണ് എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ പുതിയ കണ്ടെത്തല്‍.
Post Your Comments