തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി(79) അന്തരിച്ചു. ഇന്ന് വെളുപ്പിനെ 2 മണിക്ക് എറണാകുളത്തുള്ള മകന്‍ ബസന്ത് ബാലാജിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.
read also: മുസ്ലിം പെണ്‍കുട്ടികള്‍ ഫ്ലാഷ് മോബ് കളിച്ച സംഭവം : വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ചിറയിന്‍കീഴില്‍ അദ്ധ്യാപകരായിരുന്ന ദാമോദരന്റെയും ജാനകിയമ്മയുടെയും മകളായ ശ്രീദേവി തിരുവനന്തപുരം എന്‍. എസ്. എസ്. കോളേജിലും കൊല്ലം എസ്. എന്‍. കോളേജിലുമായി പഠിച്ച് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബി. എല്‍. ബിരുദം സമ്ബാദിച്ചു. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1997 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായി. 2001 ഏപ്രിലില്‍ റിട്ടയര്‍ ചെയ്തു. അതിന് ശേഷം രണ്ട് തവണ വനിതാകമ്മിഷന് ചെയര്‍പേഴ്സണായി. മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള അക്കാമ്മ ചെറിയാന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Post Your Comments