
തിരുവനന്തപുരം: വേനല്‍ കാലത്ത് ദാഹശമനത്തിനായി മലയാളി ഏറെ ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തന്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പൊതുവെ തണ്ണിമത്തന് കേരളത്തില്‍ എത്തുന്നത്. വേനല്‍ക്കാലമായതോടെ തണ്ണിമത്തന്റെ വില്‍പ്പനയും കുത്തനെ ഉയര്‍ന്നിരിക്കുന്നു. തണുപ്പിനേയും നിര്ജ്ജലീകരണത്തേയും ചെറുക്കാന്‍ തണ്ണിമത്തന് ഇന്ന് ഒരു അത്യാവശ്യമാണ്. എന്നാല്‍ തണ്ണിമത്തനിലും വന്‍ മായം നടക്കുന്നുണ്ട് ഇത്തരം ഒറു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
കടുംപച്ച നിറത്തിലുള്ള തണ്ണിമത്തന് കണ്ടിട്ടാണു വീട്ടമ്മ അടുത്തുള്ള പച്ചക്കറിക്കടയില്‍ നിന്നും തണ്ണിമത്തന് വാങ്ങിയത്. തണുക്കാനായി അല്‍പ്പസമയം ഫ്രിഡ്ജില്‍ വച്ച ശേഷം ഇത് എടുത്തു മുറിച്ച അവര്‍ ഞെട്ടി. തണ്ണിമത്തനു മുകളിലുള്ള പച്ചനിറം ആകെ ഇളകി പോയിരിക്കുന്നു. സ്പ്രേ പെയ്ന്റ് അടിച്ചു പച്ചപ്പു കൂട്ടിയതാണ് എന്ന ഈ വീട്ടമ്മ പറയുന്നു.
Post Your Comments