Life StyleFood & CookeryHealth & Fitness

സസ്യ എണ്ണകൾ ഉപയോഗിക്കുന്നവർ ഈ രോഗം വരാതെ സൂക്ഷിക്കുക

നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവാണ് വെളിച്ചെണ്ണ.എന്നാൽ അടുത്തിടെ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഹൃദ്രോഗം കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുമെന്ന് ചില പ്രചാരണങ്ങൾ വന്നിരുന്നു.എന്നാൽ അത്തരം വർത്തകളൊക്കെ ചിലരുടെ കള്ള പ്രചരണങ്ങൾ ആണെന്ന് പിന്നീട് സമൂഹത്തിന് ബോധ്യമായി.

പഴയകാലത്ത് വെളിച്ചെണ്ണ മാത്രം ലഭിച്ചിരുന്ന ഇടങ്ങളിൽ ഇന്ന് വിവിധതരം എണ്ണകൾ സുലഭമായി ലഭിക്കാറുണ്ട്.സസ്യ എണ്ണകൾ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് മാരകമായ പല അസുഖങ്ങളും ഉണ്ടാകാൻ തുടങ്ങിയതെന്ന് പഠനങ്ങൾ പോലും തെളിയിച്ചതാണ്.വെളിച്ചെണ്ണയുടെ വിപണിയെ തകർക്കാൻ വിവിധ സസ്യ എണ്ണ കമ്പനികൾ നടത്തിയ കുപ്രചരണം കൊണ്ട് മലയാളികൾക്ക് നഷ്ടമായത് സ്വന്തം ആരോഗ്യമാണ്.

Read also:ഗർഭിണികൾ മേക്കപ്പ് ഇട്ടാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഇവയാണ്

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സസ്യഎണ്ണകള്‍ വഴിയൊരുക്കുന്നുവെന്ന് കണ്ടെത്തിയത് യൂ.കെ ആസ്ഥാനമായ ഡി മോണ്ട്‌ഫോര്‍ട് സര്‍വകലാശാലയിലെ ബയോ അനലിറ്റിക്കല്‍ കെമിസ്ട്രി, കെമിക്കല്‍ പതോളജി വിഭാഗങ്ങളുടെ തലവനായ പ്രൊഫ. മാര്‍ട്ടിന്‍ ഗ്രൂട്ട്‌വെല്‍ഡിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രഞ്ജന്മാരാണ്. ചോളം, സൂര്യകാന്തി, സോയാബീന്‍ എണ്ണകളും പാമോയിലുംപാചകത്തിന് ഉപയോഗിക്കുന്നത് കാന്‍സറിനും മസ്തിഷ്‌കത്തിന്റെ ശേഷി കുറയ്ക്കുന്നതിനും കാരണമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

മസ്തിഷ്‌കത്തിന് വേണ്ട ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവു കുറയ്ക്കാന്‍ സസ്യ എണ്ണകളിലുള്ള ഒമേഗ 6 ഫാറ്റി ആസിഡുകള്‍ക്കു സാധിക്കും. ഇതു മസ്തിഷ്‌കത്തിലെ ട്യൂമര്‍, കാന്‍സര്‍ എന്നിവയ്ക്കും രക്തസമ്മര്‍ദം വര്‍ധിക്കാനും കാരണമാകും. മാത്രമല്ല ഡിസ്ലെക്‌സിയ പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ക്കും കാരണമാകും.

ഈ എണ്ണകൾ ഒന്നും ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ മറ്റെന്ത് എന്നൊരു സംശയം പലരിലും ഉണ്ടായേക്കാം. അതിനും പരിഹാരമുണ്ട് , പാചകത്തിന് വെളിച്ചെണ്ണ, ഒലിവെണ്ണ, വെണ്ണ, പന്നിക്കൊഴുപ്പ് എന്നിവയാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ചൂടാകുമ്പോള്‍ സോയാബീന്‍ ,സൂര്യകാന്തി, ചോളം എണ്ണകളും പാമോയിലും ആല്‍ഡിഹൈഡുകള്‍ എന്ന രാസവസ്തു ഉല്‍പാദിപ്പിക്കപ്പെടുമെന്നും ഇതു പലതരം കാന്‍സറുകള്‍ക്കും അല്‍ഷീമേഴ്‌സിനും നാഡീരോഗങ്ങള്‍ക്കും കാരണമാകുന്നു.

എന്നാല്‍ വെണ്ണ, ഒലിവെണ്ണ, വെളിച്ചെണ്ണ, പന്നിക്കൊഴുപ്പ് എന്നിവ ചീനച്ചട്ടിയില്‍ ചൂടാക്കുമ്പോള്‍ സസ്യഎണ്ണയേക്കാള്‍ വളരെക്കുറവു മാത്രം ആല്‍ഡിഹൈഡേ ഉല്‍പാദിപ്പിക്കപ്പെടുന്നുള്ളൂ. അതുകൊണ്ട് കഴിയുന്നതും വെളിച്ചെണ്ണ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

തയ്യാറാക്കിയത് : റിഷിക

shortlink

Related Articles

Post Your Comments

Related Articles


Back to top button