KeralaLatest NewsNews

വാടക വീട്ടില്‍ പെണ്‍വാണിഭം, ഇടപാടുകാരെ കുടുക്കാന്‍ രഹസ്യ ക്യാമറയും

പാല: രാമപുരം മാനത്തൂരില്‍ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന്‍ ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹാഷിം(47), ഇടപാടുകാരായ കോഴിക്കോട് സ്വദേശി മിഥുന്‍ കൃഷ്ണന്‍(30), കാഞ്ഞിരപ്പള്ളി സ്വദേശി റിജോ(29), ബംഗളൂരു സ്വദേശിനികളായ ശ്വേതാ ശിവാനന്ദ്(38), ഫര്‍സാനവ ഷേയ്ഖ്(35) എന്നിവരാണ് പിടിയിലായത്.

മാനത്തൂരില്‍ ഇരുനില വീട് വാടകയ്ക്ക് എടുത്ത് ഒരു മാസമായി ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ബംഗളൂരുവില്‍ നിന്നും യുവതികളെ എത്തിച്ച് ഏജന്റുമാര്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തിയാണ് ഇവര്‍ കേന്ദ്രം നടത്തിയിരുന്നത്.

കേന്ദ്രത്തില്‍ രഹസ്യ ക്യാമറകള്‍ വെച്ച് ഇടപാടുകാരുടെ രംഗങ്ങള്‍ ചിത്രീകരിച്ച് സിഡിയിലാക്കി ആസിഫ് ഹാഷിം വില്‍പ്പന നടത്തി വരുന്നതായും വിവരമുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. നേരത്തെ എറണാകുളത്ത് നിന്നും ആസിഫ് ഹാഷിം പെണ്‍വാണിഭകേസില്‍ അറസ്റ്റിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button