KeralaLatest NewsNews

സിപിഐഎം യുവ നേതാവിനെ കളിയാക്കി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍

ത്രിപുരയില്‍ തിരിച്ചടി നേരിട്ട സിപിഐഎമ്മിനെ കളിയാക്കി മാധ്യമപ്രവര്‍ത്തകന്‍. പ്രമുഖ മലയാളം ചാനലിലെ അവതാരകനാണ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. കേരളത്തിലെ യുവനേതാവിനെയാണ് ട്രോളിയത്.

ട്വീറ്റില്‍ പറയുന്നതിങ്ങനെ ‘ദേശീയ വിഷയമാണെങ്കില്‍ മാത്രം ചര്‍ച്ചയ്ക്കു വിളിച്ചാല്‍ മതി എന്ന് മുന്നറിയിപ്പ് തന്നിട്ടുള്ള യുവനേതാവുണ്ട്. ദേശീയം കേരളത്തിലേക്ക് ചുരുങ്ങിയ നിലയ്ക്ക് ഇനി അദ്ദേഹം വരുമായിരിക്കും’

ത്രിപുരയില്‍ 25 വര്‍ഷം നീണ്ട ഇടതു ഭരണമാണ് അവസാനിച്ചത്. സിപിഐഎമ്മിന് ഏറ്റ വലിയ തിരിച്ചടിയായാണ് ഇതിനെ കാണുന്നത്. സോഷ്യല്‍മീഡിയയില്‍ ത്രിപുരയിലെ തിരിച്ചടിയുടെ പേരില്‍ ഒരുവിഭാഗം ട്രോളര്‍മാര്‍ ആഘോഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button