KeralaLatest NewsNews

ക്ഷേത്രത്തില്‍ നിന്നും എത്താന്‍ വൈകിയതിന് അമ്മയുടെ കാമുകന്റെ വക 14കാരന് ക്രൂര പീഡനം

കൊച്ചി: 14 കാരന്‍ന്റെ വായില്‍ തുണി തിരുകിയും കണ്ണില്‍ മുളകുപൊടി വിതറിയും ക്രൂര പീഡനം. ഉത്സവം കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്നും വരാന്‍ വൈകി എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ അമ്മയുടെ കാമുകന്റെ വക ക്രൂര പിഡനം. ചളിക്കവട്ടം സ്വദേശി പ്രദീപാണു കുട്ടിയെ മുളകുപൊടി വിതറിയയത ശേഷം ക്രൂരമായി മര്‍ദിച്ചത്. ഇയാള്‍ക്കെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ കുട്ടി പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടിലെത്തിയത്. ഇതു ചോദ്യം ചെയ്ത പ്രദീപ്, കുട്ടിയുടെ വായില്‍ തുണിതിരുകിയ ശേഷം മുളക് പൊടി വിതറുകയായിരുന്നു. തുടര്‍ന്ന് സൈക്കിളിന് കാറ്റടിക്കാന്‍ ഉപയോഗിക്കുന്ന എയര്‍പമ്പ്്, ചട്ടുകം, ചപ്പാത്തിക്കോല്‍ എന്നിവ കൊണ്ട് മര്‍ദിക്കുകയും ചെയ്തു.

also read: ഭാര്യയെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയ ഭര്‍ത്താവ് അറസ്​റ്റില്‍ : മുറിയിൽ പൂട്ടിയിട്ടു ക്രൂര പീഡനം

കുട്ടിയുടെ മുഖത്തും നെഞ്ചിലും ദേഹത്തുമായി അടികൊണ്ട പാടുകളുണ്ട്. ഇന്നലെ കുട്ടിയുടെ മുത്തശി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. കണ്ണിനു പരുക്കേറ്റ കുട്ടിയെ ചൈല്‍ഡ് ലൈന്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരികെ വീട്ടിലേക്ക് പോകാന്‍ വിമുഖത കാണിച്ച കുട്ടിയെ പള്ളുരുത്തി ഡോണ്‍ബോസ്‌കോ സ്‌നേഹഭവനത്തില്‍ ഏല്‍പ്പിച്ചു. പ്രതി പ്രദീപ് ഒളിവിലാണ്.

shortlink

Post Your Comments


Back to top button