Latest NewsNewsIndia

അഴിമതിക്കേസ് : കാര്‍ത്തിയെ മുംബൈയിലേക്ക്​ കൊണ്ടുപോകും

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​ത കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക്​ കൊണ്ടുപോകും. വിദേശ നിക്ഷേപം സ്വീകരിക്കാനായി െഎ.എന്‍.എക്​സ്​ മീഡിയ ടെലിവിഷന്‍ കമ്പനിക്ക്​ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡി​​​​​​​ന്‍റെ (എഫ്.ഐ.പി.ബി) അനുമതി ലഭ്യമാക്കിയതിലൂടെ ഡയറക്​ടര്‍ ബോര്‍ഡംഗങ്ങളില്‍ നിന്ന്​ 3.5 കോടി രൂപാ കോഴ വാങ്ങിയെന്നാണ്​ കേസ്.​

കാര്‍ത്തി കേസിലെ മൂന്നാം പ്രതിയാണ്​. ഐ.എന്‍.എക്​സ്​ മീഡിയ കമ്പനിക്ക്​ വേണ്ടി വിദേശ നിക്ഷേപ ഇടപാടില്‍ ഇടനിലക്കാരനായി കോഴ വാങ്ങിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ട കാര്‍ത്തി ​അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ്​ അറസ്​റ്റ് ചെയ്തത്. കമ്പനി ഡയറക്​ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരില്‍ നിന്നാണ്​ കോഴ കൈപ്പറ്റിയത്​.

കേസില്‍ കാര്‍ത്തിയുടെ ചാര്‍​േട്ടഡ്​ അക്കൗണ്ടന്‍റ്​ എസ്. ഭാസ്​കര രാമന്‍ നേരത്തെ അറസ്​റ്റിലായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ രാഷ്​ട്രീയ പ്രേരിതമാണെന്ന്​ ചിദംബരവും മകന്‍ കാര്‍ത്തിയും ആ​േരാപിക്കുന്നു. പി ചിദംബരം ധനമന്ത്രിയായിരുന്ന 2007ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ്​ ​മൗറീഷ്യസില്‍ നിന്നും 300 കോടിയുടെ നിക്ഷേപം തരപ്പെടുത്താന്‍ അനുമതി വാങ്ങി നല്‍കിയത്​. കാര്‍ത്തിയുടെ സി.ബി.​െഎ കസ്​റ്റഡി ചൊവ്വാഴ്​ച വരെ നീളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button