പനാമ സിറ്റി•ഒരു ഗാര്‍ഡനില്‍ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അച്ഛനും മകളും അറസ്റ്റില്‍. അമേരിക്കയിലെ ഫ്ലോറിഡയിലെ പനാമ സിറ്റിയിലാണ് സംഭവം. 39 കാരനായ ജസ്റ്റിന് ബണ്‍, 19 കാരിയായ മകള്‍ ടെയ്ലര് എന്നിവരാണ് പിടിയിലായത്. വീട്ടില്‍ നിന്നും വെറും 3 മൈല്‍ മാത്രം അകലെയുള്ള പൂന്തോട്ടത്തില്‍ വച്ചാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
ഗാര്ഡന് പിന്നില്‍ വച്ച് ഇരുവരും മിഷനറി പൊസിഷനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു ദൃക്സാക്ഷി കണ്ടതായി പോലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ മകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് സമ്മതിച്ച ജസ്റ്റിന്, പക്ഷേ അതൊരു ‘ഒറ്റപ്പെട്ട സംഭവം’ ആണെന്നാണ് പോലീസിനോട് പറഞ്ഞത്.
അതേസമയം, പിതാവുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ടെയ്ലര് സമ്മതിച്ചു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും യഥാക്രമം 5,000 ഡോളര്‍, 10,00 ഡോളര്‍ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടു. ഇരുവരും തമ്മില്‍ ഒരു തരത്തിലും ബന്ധപ്പെടരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം, ഒരു കുഞ്ഞിന് ജന്മം നല്കിയ പിതാവിനെയും 20 കാരിയായ മകളേയും നിഷിദ്ധ ബന്ധവും, വ്യഭിചാരവും ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
സ്റ്റീഫന്‍ പ്ളാഡി എന്ന 42 കാരനാണ്, ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം മകള്‍ കാറ്റിയെ ‘വിവാഹം’ ചെയ്യുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തത്.
Post Your Comments