സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യംവെച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന െലെഫ് പദ്ധതിയുടെ നടത്തിപ്പിനെതിരേയാണ് സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമുള്ള പൊതുചര്‍ച്ചയില്‍ കൂടുതല്‍പേരും ആരോപിച്ചത്. സര്‍ക്കാറിന്റെ മുഖമുദ്രയാകേണ്ട പദ്ധതിയാണിതെന്നും എന്നാല്‍, ഇതു വെറും തട്ടിപ്പിലൂടെ നടപ്പാക്കാനാണു ശ്രമിക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു.
സര്‍ക്കാറിന്റെ സാംസ്‌കാരിക സമിതികളില്‍ സി.പി.ഐയെ തഴഞ്ഞെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചര്‍ച്ചയില്‍ ആക്ഷേപമുയര്‍ന്നു. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട സമിതികളില്‍ സി.പി.ഐ. പ്രതിനിധികളെ അവഹേളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഈമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രശസ്തര്‍ സി.പി.ഐയിലുണ്ടെങ്കിലും ഇവരില്‍ ആരെയും സമിതികളില്‍ ഉള്‍പ്പെടുത്തിയില്ലെന്നും സമിതിയില്‍ ആരോപണമുയര്‍ന്നു. ഭൂമി, വീട്, പട്ടയം, പൊതുവിതരണ വിതരണ സംവിധാനം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭരണത്തിലേറിയപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. ഈ നിലപാടുമായിമുന്നോട്ടുപോയാല്‍ ജനംെകെവിടും. ഇക്കാര്യത്തില്‍ പാര്‍ട്ടി ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രതിനിധികള്‍ പരാതിപ്പെട്ടു.
Also Read : യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം ; രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രൻ
പ്രവാസികള്‍ക്കു വേണ്ടി പ്രത്യേക പദ്ധതികളൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാാറാകുന്നില്ലെന്നും പ്രവാസികളായിരുന്ന ചില അംഗങ്ങള്‍ ആരോപിച്ചു. സൗദിയില്‍നിന്നും പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. പ്രവാസികള്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ സമിതികളില്‍ സി.പി.ഐ അംഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ കൂടുതല്‍ ബഹുജനസംഘടനകള്‍ സൃഷ്ടിക്കണം. ഇതിനായി കൃഷി, കലാസാംസ്‌കാരികം, ഗ്രന്ഥശാല, പരിസ്ഥിതി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വ്യക്തമാക്കി.
അതേ സമയം സംസ്ഥാനത്ത് സി.പി.ഐ. കേരളത്തില്‍ വളര്‍ന്നുവരികയാണെന്നും ബഹുജന സമരങ്ങള്‍ കൂടുതല്‍ സംഘടിപ്പിച്ചാല്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിക്കുമെന്നും അംഗങ്ങള്‍ വിലയിരുത്തി. സാമൂഹിക പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ വ്യാപകമാക്കാന്‍ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷ ഇടപെടലുകള്‍ക്കു നേതൃത്വം നല്‍കണം. ജനസേവാദളിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. പുഴകള്‍, ജലസംഭരണികള്‍ സംരക്ഷിക്കുക എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് സി.പി.ഐയാണ്. ഇത്തരം പദ്ധതികളുമായി ഇനിയും മുന്നോട്ടുപോകണമെന്നും പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വനിതകള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും ഈവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിയുടെ സാന്നിധ്യം ഇതുവരെ ഉറപ്പിക്കാനാവാത്തത് പോരായ്മയാണെന്നും സമിതിയില്‍ പ്രധിനിധികള്‍ വ്യക്തമാക്കി.
Post Your Comments