ദുബായ് ; വൻ ലഹരി മരുന്ന് വേട്ട വിദേശികൾ പിടിയില്‍. മരത്തിനടിയിൽ ഒളിപ്പിച്ചു വച്ച 91.7 കിലോ ഗ്രാം കാപ്റ്റഗൻ ഗുളികകളുമായി എത്തിയ നാല് ഏഷ്യക്കാരെയാണ് ലഹരിവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിൽ സംഘത്തലവനുമുണ്ടെന്ന് സിഐഡി അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ അൽ മൻസൂരി അറിയിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് ആവശ്യക്കാർ ചമഞ്ഞു നാടകീയമായാണ് ഇവരെ പിടികൂടിയത്. മരത്തിനടിയിൽ ബാഗിൽ ഒളിപ്പിച്ചുവച്ച ലഹരി ഗുളികകൾക്ക് രണ്ടു പേർ കാവലിരിക്കുകയായിരുന്നു. ഇവരെ നിരീക്ഷിച്ച ശേഷം ആറസ്റ് ചെയുകയായിരുന്നു. മറ്റു രണ്ടു പ്രതികള ഉല്ലാസ നൗകയിൽ നിന്നും പിടികൂടി. തലവന്റെ നിർദേശമനുസരിച്ച് തങ്ങളുടെ രാജ്യത്ത് നിന്നാണു ലഹരി മരുന്ന് കൊണ്ടുവന്നതെന്നും യുഎഇക്കകത്ത് വിൽപന നടത്തുകയായിരുന്നു ഉദ്ദേശ്യമെന്നും പ്രതികൾ പൊലീസിനു മൊഴി നൽകിയെന്നും ലഹരിമരുന്ന് വേട്ട നടത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു.
ALSO READ ;നിർത്തിയിട്ട കാറിൽ നിന്ന് 2.7 കോടി രൂപ കവർന്നു: പ്രതികളെ 12 മിനിറ്റിനകം പിടികൂടി: സംഭവം ഇങ്ങനെ
Post Your Comments